• Mon. Jun 15th, 2026

24×7 Live News

Apdin News

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Byadmin

Jun 15, 2026


കോഴിക്കോട് : ആര്‍ എസ് എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സിമാര്‍ പങ്കെടുത്തതിനെതിരെ സമസ്ത. ഇത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലതാണെന്നാണ് സമസ്തയുടെ പ്രതികരണം.

ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത വി സിമാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു.സര്‍വകലാളാലകളിലെ സെനറ്റ് അംഗങ്ങളുടെ നിയമനം, പി എം ശ്രീ പദ്ധതി എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭഗവത് പങ്കെടുത്ത പരിപാടിയിലാണ് മൂന്ന് വി സിമാര്‍ പങ്കെടുത്തത്.കേരള, എം ജി, മലയാളം സര്‍വകലാശാലകളിലെ വി സിമാരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.



By admin