കൊച്ചി : ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത് വൈസ് ചാൻസിലർമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയത്. അതിനു മുൻപ് പ്രതിപക്ഷനേതാവ് പിണറായി വിജയനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ഡോ ഗോപിനാഥ രവീന്ദ്രൻ ദൽഹിയിൽ സിപിഎമ്മിന്റെ ജാഥയിൽ പങ്കെടുത്തത് പദവിയിലിരിക്കുമ്പോഴായിരുന്നു. അതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതിന് അദ്ദേഹത്തിൽ നിന്നും പിണറായി മാപ്പ് എഴുതി വാങ്ങിയിരുന്നോ എന്ന ചോദ്യമാണിപ്പോൾ കെ പി ശശികല ടീച്ചർ അടക്കം ഉയർത്തുന്നത്.
അത് മാത്രമല്ല 2013-ൽ ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനികൾക്കും മറ്റ് ഉദ്യോഗസ്ഥർക്കും മുന്നിൽ പ്രഭാഷണം നടത്താൻ എത്തിച്ചത് ഇന്ത്യ തേടുന്ന വിവാദമതപ്രഭാഷകനായിരുന്ന സക്കീർ നായിക്കിനെയായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിംഗ് ഇതിന്റെ പേരിൽ മാപ്പ് പറഞ്ഞിട്ടുമില്ല. ഈ സക്കീർ നായിക്കിനെ മാതൃകയാക്കിയവരാണ് ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങൾക്ക് പിന്നിലും ഉണ്ടായിരുന്നത്.
2013 ൽ സ്വാമിവിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പി. പരമേശ്വര്‍ജി തയ്യാറാക്കിയ ”സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും.” എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയവരിൽ പ്രതിപക്ഷനേതാവ് അച്യുതാനന്ദനും , അന്ന് മന്ത്രിയായിരുന്ന കെ സി ജോസഫും അടക്കം ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും ശശികല ടീച്ചർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് നടന്ന പരിപാടിയിൽ വിഡി സതീശൻ പങ്കെടുക്കുകയും ചെയ്തിരുന്നു.
മാത്രമല്ല മതഭരണം കൊണ്ടുവരലാണ് തങ്ങളുടെ ലക്ഷ്യം എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരാണ് സതീശൻ മന്ത്രിസഭയിൽ ഉള്ളത്. എന്നിരിക്കെ മതേതരരാജ്യത്തോട് മാപ്പ് പറയേണ്ട വ്യക്തി മുഖ്യമന്ത്രി തന്നെയാണ് . ഒന്നുകിൽ അവരുടെ പിന്തുണ താങ്കൾ തള്ളിക്കളയണം, . അധികാരത്തിൽനിന്നും താഴെയിറങ്ങണം. അതല്ലെങ്കിൽ അവർക്കുവേണ്ടി ഗതികേടുകൊണ്ട് ഇങ്ങനെ പറയേണ്ടിവന്നതാണ് എന്ന് താങ്കൾ സമ്മതിക്കണമെന്നും ശശികല ടീച്ചർ പറയുന്നു.