• Sun. Jun 14th, 2026

24×7 Live News

Apdin News

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാര്‍ മാപ്പ് പറയുന്നതിന് മുന്‍പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സതീശന്‍ മാപ്പ് പറയണം

Byadmin

Jun 14, 2026


തിരുവനന്തപുരം :ആര്‍എസ് എസ് പരിപാടിയില്‍ പങ്കെടുത്തതിന് മൂന്ന് വിസിമാര്‍ മാപ്പ് പറയുന്നതിന് മുന്‍പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. 2006ല്‍ വി.ഡി. സതീശന്‍ പങ്കെടുത്ത ആര്‍എസ്എസ് പരിപാടിയുടെ ചിത്രം സമൂഹമാധ്യമപേജുകളില്‍ വൈറലായാണ് പ്രചരിക്കുന്നത്.

വടക്കന്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും മാനസപുത്രനായതിനാലാണ് വി.ഡി. സതീശന് മുഖ്യമന്ത്രിക്കസേര ലഭിച്ചതെന്ന വിമര്‍ശനം ശക്തമാണ്.

ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയാക്കിയ മുസ്ലിംലീഗിനെയും ജമാ അത്തെ ഇസ്ലാമിയേയും സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്ന ആവശ്യം ഉയര്‍ത്തുന്നതെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.



By admin