• Sun. May 17th, 2026

24×7 Live News

Apdin News

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

Byadmin

May 17, 2026



കൊ​ല്ലം: ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ചു. ആ​ര്യ​ങ്കാ​വ് ക​ര​യാ​ള​ർ​മെ​ത്ത് സ്വ​ദേ​ശി കു​ഞ്ഞ​മ്മ(54)​ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ര​ണ്ട് മാ​സം മു​ൻ​പാ​ണ് കു​ഞ്ഞ​മ്മ​യ്‌ക്ക് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കു​ഞ്ഞ​മ്മ ആ​ര്യ​ങ്കാ​വ് കു​ളി​ർ​കാ​ടി​ൽ കോ​ലി​ഞ്ചി കൃ​ഷി​യി​ട​ത്തി​ലെ ഷെ​ഡി​ൽ രാ​ത്രി കി​ട​ന്നു​റ​ങ്ങു​ന്ന​തി​നി​ടെ പു​ലി വ​ള​ർ​ത്തു​നാ​യ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് കു​ഞ്ഞ​മ്മ​യ്‌ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പി​ന്നാ​ലെ മെ​യ് ര​ണ്ടി​ന് പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കു​ഞ്ഞ​മ്മ​യെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്‌​ച ആ​യി​രു​ന്നു മ​ര​ണം. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കു​ഞ്ഞ​മ്മ​യു​ടെ മ​ര​ണം പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നാ​ണെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ സ്ഥി​രീ​ക​ര​ണം.

By admin