• Sun. Nov 15th, 2026

24×7 Live News

Apdin News

ആലപ്പുഴയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ ഇതര സംസ്ഥാന തൊഴിലാളിയായ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി

Byadmin

Nov 15, 2026



ആലപ്പുഴ: മാവേലിക്കരയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ ഇതര സംസ്ഥാന തൊഴിലാളിയായ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. ദീപികയുടെ കൊലപാതകത്തില്‍ പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിനെ ഇയാള്‍ ഓടിവന്ന് എടുത്തുകൊണ്ടുപോയി തറയിലടിക്കുകയായിരുന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. 10.30ഓടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ജീവനില്ലായിരുന്നു എന്നാണ് വിവരം. കളിക്കുമ്പോള്‍ കുഞ്ഞ് മുറ്റത്ത് വീണു എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ഡോക്ടറുമാരുടെ പരിശോധനയില്‍ തലയില്‍ ഉള്‍പ്പെടെ കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും പരിക്കുകള്‍ കണ്ടെത്തി.പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് പരിതോഷ് കുറ്റം സമ്മതിച്ചത്.

By admin