• Wed. Jul 23rd, 2025

24×7 Live News

Apdin News

ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി, പി എസ്. സി പരീക്ഷകള്‍ മാറ്റി

Byadmin

Jul 22, 2025



തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോടുളള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.

അതിനിടെ, പി എസ്. സി ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ച പരീക്ഷകളും മാറ്റി. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പര്‍ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ /ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍- പട്ടിക വര്‍ഗഗ്ഗക്കാര്‍ക്കു മാത്രം – കാറ്റഗറി നമ്പര്‍ 293/2024) പരീക്ഷകള്‍ മാറ്റി.കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ – 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളും മാറ്റിവച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പിഎസ്സി അറിയിച്ചു. എന്നാല്‍ ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്

 

By admin