• Sun. Jul 13th, 2025

24×7 Live News

Apdin News

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

Byadmin

Jul 13, 2025



തിരുവനന്തപുരം: മാറില്ലെന്ന് കരുതിയതെല്ലാം മാറിയിട്ടുണ്ട്. കേരളവും മാറും. നമ്മള്‍ മാറ്റും. മാറാത്തത് ഇനി മാറും. ഈ മാറ്റം നമ്മളിലൂടെ, ബിജെപിയിലൂടെ മാത്രമേ സാധ്യമാകൂ എന്ന സന്ദേശം നല്‍കി പുത്തരിക്കണ്ടത്ത് നടന്ന ബിജെപി ബൂത്ത്തല സമിതിയുടെ സമ്മേളനം. ഭാരതമാതാവിന് ജയ്‌വിളിച്ചും കേരളഭരണം പിടിക്കാനും വികസിതകേരള സൃഷ്ടിക്കുമുള്ള ലക്ഷ്യം മനസില്‍ക്കുറിച്ച് നടന്ന സമ്മേളനം പുത്തരിക്കണ്ടത്തെ ആവേശക്കടലാക്കി.

കുങ്കുമ ഹരിത പതാക പിടിച്ചും, ഷാള്‍ അണിഞ്ഞും, ബിജെപി ചിഹ്നംപതിച്ച തൊപ്പികള്‍ ധരിച്ചും ആവേശത്തിരയിളകിയതുപോലെയായിരുന്നു പുത്തരിക്കണ്ടത്തെ പുരുഷാരം. ഉച്ചയോടെ പുത്തരിക്കണ്ടം മൈതാനത്ത് കാത്തുനിന്ന പ്രവര്‍ത്തകരുടെ ഇടയിലേക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വന്നിറങ്ങിയപ്പോള്‍ വാനോളം ആവേശം. അമിത് ഷാ വാഹനത്തില്‍ നിന്നറങ്ങിയതോടെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രവാക്യങ്ങളുടെയും കരഘോഷങ്ങളുടെയും പ്രകമ്പനം സൃഷ്ടിച്ചു. വേദിയിലേക്ക് കയറിയ അമിത് ഷാ പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്തു. കാല്‍ ലക്ഷത്തോളം പ്രവര്‍ത്തകരാണ് അമിത് ഷായുടെ വാക്കുകള്‍ ശ്രവിക്കാനായി മൈതാനത്ത് എത്തിയിരുന്നത്. അമിത് ഷാ എത്തിയതോടെ പുത്തരിക്കണ്ടം മൈതാനം ആവേശക്കടലായി മാറി.

മാരാര്‍ജി ഭവന് മുന്നില്‍ അമിത് ഷാ പതാക ഉയര്‍ത്തുന്നു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഒ.രാജഗോപാലിനെ
ഹസ്തദാനം ചെയ്യുന്നു
ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം.രാധാകൃഷ്ണനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയനും അമിത്ഷായ്‌ക്കൊപ്പം
ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീനദയാല്‍ പാധ്യായയുടെയും
പ്രതിമയ്‌ക്കുമുന്നില്‍ അമിത്ഷാ വണങ്ങുന്നു
ഉദ്ഘാടന ചടങ്ങിനെതതിയ പ്രമുഖര്‍
പുതിയ ബിജെപി സംസ്ഥാനകാര്യാലയമായ മാരാര്‍ജി ഭവനില്‍ കെ.ജി. മാരാരുടെ പ്രതിമ അനാച്ഛാനം ചെയ്തശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രാജീവ് ചന്ദ്രശേഖര്‍, കെ. സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, എം.ആര്‍.ഗോപന്‍, സി.കെ.പത്മനാഭന്‍, വി.വി. രാജേഷ്, എസ്. സേതുമാധവന്‍ സമീപം
തിരുവനന്തപുരത്ത് പുതുതായി ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ രേഖാചിത്രം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കൊച്ചി അജിത് അസോസിയേറ്റിലെ ചീഫ് ആര്‍കിടെക്ട് അജിത് ബി.ആര്‍. കൈമാറുന്നു. നിര്‍മാണ മേഖലയില്‍ 40 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഈ സ്ഥാപനമാണ് കാര്യാലയത്തിന്റെ ഡിസൈന്‍ തയാറാക്കിയത്. സമീപം മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍
ബിജെപി വാര്‍ഡ്തല നേതൃസംഗമം ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്ക് കൊല്ലം ജില്ലാ കമ്മറ്റിക്കു വേണ്ടി പ്രശാന്തും രാജിപ്രസാദും ചേര്‍ന്ന് വാളും കിരീടവും സമ്മാനിച്ചപ്പോള്‍

 

By admin