• Sun. Jul 27th, 2025

24×7 Live News

Apdin News

ആശമാരുടെ ഇന്‍സെന്റീവ് പ്രതിമാസം 3500 രൂപയാക്കി, ഇനിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ വേതനം വര്‍ധിപ്പിക്കണം'

Byadmin

Jul 27, 2025


തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് പ്രതിമാസം 3,500 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാവണം. കേരളം പ്രതിമാസ ഇന്‍സെന്റീവ് 7,000 കൊടുക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര 10,000 രൂപയാണ് ആശമാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ആശമാര്‍ക്ക് നല്‍കുന്ന പ്രതിമാസ ഇന്‍സെന്റീവ് രണ്ടായിരം രൂപയില്‍നിന്ന് 3500 രൂപയാക്കി ഉയര്‍ത്തിയ വിവരം കേന്ദ്ര ആരോഗ്യ സഹ മന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നു എന്ന വിവരവും കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നാളുകളായി തുടരുന്ന ആശ വര്‍ക്കര്‍മാരുടെ സമരം സംസ്ഥാന വിഹിതം വര്‍ധിപ്പിക്കണം എന്ന ആവശ്യത്തിന്മേല്‍ ആണ്.

By admin