• Mon. Jul 14th, 2025

24×7 Live News

Apdin News

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

Byadmin

Jul 14, 2025



പാലക്കാട് : പാലക്കാട് വാണിയംകുളത്ത് ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. മായന്നൂര്‍ പൂളക്കല്‍ വീട്ടില്‍ പത്മാവതി (64)യാണ് മരിച്ചത്.

ഇന്നലെ അര്‍ധരാത്രിയായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് മായന്നൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്മാവതി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മക്കള്‍ പ്രസീജ, ജിഷ, മരുമകന്‍ അയ്യപ്പദാസ് എന്നിവര്‍ക്കും പരുക്കുണ്ട്.

By admin