ബെംഗളൂരു: ആർ എസ് എസ് ഉൾപ്പെട്ട കലാപക്കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചലവടി ടി. നാരായണസ്വാമി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
രാഷ്‌ട്രീയ സ്വയംസേവക സംഘം ഏതെങ്കിലും കലാപ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ? എന്നതായിരുന്നു ചോദ്യം. അത്തരത്തിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഇതോടെ ആര്‍എസ്എസിനെ ഒരു ഭീകരസംഘടനയുടെ പ്രതിച്ഛായ നല്‍കാനുള്ള പ്രിയങ്ക് ഖാര്‍ഗെയുടെ ഗൂഢപദ്ധതിയ്‌ക്ക് തന്നെയുള്ള തിരിച്ചടിയാണ് ഈ പ്രസ്താവന.