• Wed. Jun 24th, 2026

24×7 Live News

Apdin News

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Byadmin

Jun 24, 2026


ന്യൂഡൽഹി : 2020-ൽ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലുകൾ ഇന്ത്യയും , ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തെ പോലും ബാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തോടനുബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്തിയിരുന്നു.

ആർക്ക് മുന്നിലും ഇന്ത്യ സ്വന്തം അഭിമാനം വിട്ടു നൽകില്ലെന്ന കൃത്യമായ സന്ദേശമാണ് ഡോവൽ ഈ ചർച്ചയ്‌ക്കിടെ ചൈനയ്‌ക്ക് നൽകിയത്. ഇരു രാജ്യങ്ങൾക്കുമിടയി ഉഭയകക്ഷി ബന്ധം വേണം എന്നാൽ അതിനൊപ്പം തന്നെ പ്രധാനമാണ് പരസ്പര ബഹുമാനവുമെന്നും അജിത് ഡോവൽ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്താൻ ചൈനയും, തുർക്കിയും ശ്രമിച്ചപ്പോഴും ഇന്ത്യ ഈ നിലപാട് ആവർത്തിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങും ഡൽഹിയിൽ പ്രത്യേക പ്രതിനിധി സംഭാഷണം നടത്തിയിരുന്നു. അത് അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിന് കാരണമായിരുന്നു. നയതന്ത്രപരവും സൈനികവുമായ നിരവധി ചർച്ചകൾക്ക് ശേഷം, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) നിരവധി സംഘർഷ കേന്ദ്രങ്ങളിൽ നിന്ന് ഇരുപക്ഷവും തങ്ങളുടെ സൈന്യത്തെ പിൻവലിച്ചിരുന്നു.



By admin