
തിരുവനന്തപുരം: പിണറായി വിജയന്റെ വീട് ഇഡി റെയ്ഡ് ചെയ്ത ശേഷം മടങ്ങുമ്പോള്‍ ആക്രമണം നടത്തിയ സിപിഎം ഗുണ്ടകള്‍ ഇനി മുതല്‍ വീണാ വിജയന് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തേണ്ടെന്ന് തീരുമാനിച്ചു.
വീണ വിജയന്‍ വ്യാഴാഴ്ച ഇഡി ഓഫീസില്‍ എത്തുന്നതിന്റെ ഭാഗമായി ഇഡി ഓഫീസ് പരിസരത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന രീതിയില്‍ അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചിരുന്നു. പിണറായി വിജയന്റെ വീടിന് മുന്‍പില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗുണ്ടകള്‍ അകത്താണ്. മാത്രമല്ല, ഈ കേസില്‍ പ്രതികളുടെ കുരുക്ക് മുറുക്കാന്‍ ഇഡി നേരിട്ട് കോടതിയില്‍ കൂടുതല്‍ തെളിവുകളുമായി എത്തും.
ഇതോടെയാണ് ഇഡിയോട് കളിച്ചാല്‍ വിവരമറിയും എന്ന് സഖാക്കള്‍ മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വീണാ വിജയന് വേണ്ടി ഇനി രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന് അനൗദ്യോഗികമായി സിപിഎം ഗുണ്ടകള്‍ തീരുമാനിച്ചത്.