തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുന്‍കൂറായി അറിയിച്ചിട്ടില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണ്.
ആക്രമണത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു.പൊലീസില്‍ കുറ്റമില്ലെന്നും പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.റെയ്ഡ് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ ആക്രമണത്തെ പ്രതിരോധിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.നിയമം കയ്യില്‍ എടുക്കാന്‍ അനുവദിക്കില്ല. പ്രകടനം നടത്തുന്നതിന് എതിരല്ല.എന്നാല്‍ എല്ലാത്തിനും പരിധി ഉണ്ട്. ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ട്. നിയമവാഴ്ച തകര്‍ക്കാന്‍ രണ്ട് ദിവസമായി നീക്കം നടക്കുന്നുണ്ട്. എത്ര ഉന്നതന്‍ ആയാലും നിയമം കയ്യില്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.