തിരുവനന്തപുരം: അഡ്വ. രമേശ് ബാബുവിനെ സുപ്രീം കോടതിയില്‍ കേരളത്തിന്‌റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി നിയമിച്ചു. കേരളം ആദ്യമായാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത്. സുപ്രീം കോടതിയില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ അഭിഭാഷകരായ സുല്‍ഫിക്കര്‍ അലി, അല്‍ജോ ജോസഫ്, മര്‍സൂക്ക് തങ്ങള്‍, ജെയിംസ് പി തോമസ് എന്നീ നാല് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍മാരെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പുതിയ സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ ജാജു ബാബുവിനെ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലായും ടി ആസഫ് അലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായും സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചിരുന്നു.