• Tue. May 5th, 2026

24×7 Live News

Apdin News

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

Byadmin

May 5, 2026


കൊച്ചി: അച്ഛൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ഇനി ബിജെപി നേതാക്കൾ പോകരുതെന്ന് നടി ലക്ഷ്മിപ്രിയ. എത്ര ചേർത്തു പിടിച്ചാലും അവർ ബിജെപിയെ പിന്തുണയ്‌ക്കില്ലെന്നും പകരമായി ഹിന്ദു സംഘടനകളെ ചേർത്തുപിടിച്ച് ഏകീകരണം ഉറപ്പാക്കണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ലക്ഷ്മിപ്രിയ.

അനൂപ് ആന്റണി, ഷോൺ ജോർജ്, പി.സി ജോർജ് എന്നിവരുടെ പരാജയം വ്യക്തമാക്കുന്നത് ഇതാണെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ഹിന്ദു സംഘടനകളുടെ അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുകയും മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുകയും പെൻഷനും മരുന്നിനുമുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുകയും ചെയ്താൽ വോട്ടൊക്കെ താനേ പോന്നോളുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

ലക്ഷ്മിപ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം

“ഇനിയെങ്കിലും അച്ഛൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്. എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്‌ക്കില്ല. അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്‌.

പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ്മ സഭ, ഗണക സഭ, NSS, SNDP, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേർത്തു പിടിക്കുക. അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുക. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാർട്ടി ആണെങ്കിൽ ഭാരതീയ ജനതാ പാർട്ടിയും മതേതര പാർട്ടിയാണ്. ഇണ്ടി മുന്നണിയിൽ ഇവർ പതിനൊന്നും എൽ ഡി എഫ് മുന്നണിയിൽ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും.

അതുകൊണ്ട് സമാജത്തെ ചേർത്ത് പിടിയ്‌ക്കാൻ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാൻ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക,” ലക്ഷ്മിപ്രിയ കുറിച്ചു.

FACEBOOK LINK

https://www.facebook.com/Lakshmipriyajaidhev/posts/pfbid0SLXd8MktecUohwMoVsoXQjz7AGai3spV973fLnKD5zudf571rmnRt2rRUaJFJGjql?__cft__[0]=AZbpvrVom0PerFhWRn-tlmNPFjXgEdkWpn38rjnTbFN0oIK17izydm_JkWFO6Xydo09dI7_k5kPlAjHZd_ZX3HV9iYeuJ1x0yAFkVrBt3yI8XTzWg1rGJnJUiNByE59hQxNzfjnuXfFkfe3bLGv2uwvuvICcuMjBDuJ3QqBF5dDiVMrCumWFbE_nISXYDnk7QFc&__tn__=%2CO%2CP-R



By admin