• Wed. Aug 12th, 2026

24×7 Live News

Apdin News

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Byadmin

Aug 12, 2026


മുംബൈ: പാകിസ്ഥാന്‍ ഭരണാധികാരികളും അധോലോകസംഘങ്ങളും കോണ്‍ഗ്രസ് ഭരണകാലത്തെ ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥ പറയുന്ന ധുരന്ധര്‍ സിനിമയെ പ്രൊപ്പഗണ്ടയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ മാധവന്‍. ധുരന്ധര്‍ സിനിമയില്‍ അജിത് ഡോവലായി അഭിനയിച്ചത് മാധവനാണ്.

ധുരന്ധർ’ പ്രൊപ്പഗണ്ട സിനിമയാണെന്ന വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിനും മാധവൻ മറുപടി നല്‍കി. എന്നാല്‍ ഇന്ത്യക്കാരനായിരിക്കുന്നതിനെ എങ്ങനെയാണ് തെറ്റായി കാണാൻ കഴിയുകയെന്ന് മാധവൻ ചോദിച്ചു. തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോകട്രി: ദ നമ്പി ഇഫക്‌ട്’ പോലും അമിതമായ ഇന്ത്യാഭിമാനം കാണിക്കുന്ന സിനിമയെന്ന വിമർശനം നേരിട്ടിരുന്നുവെന്ന് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

“‘ഓവർലി ഇന്ത്യൻ’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഞാൻ ഇന്ത്യക്കാരനായി എന്നെത്തന്നെ അവതരിപ്പിക്കുന്നത് തെറ്റാണോ? അതെന്റെ കണ്ടീഷനിങ് അല്ല. ഞാൻ കണ്ടത് അങ്ങനെയാണ് അവതരിപ്പിച്ചത്. അതൊരു രാഷ്‌ട്രീയ പ്രസ്താവന പോലുമല്ല,” മാധവൻ പറഞ്ഞു.

‘ധുരന്ധർ’ പാകിസ്ഥാന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെന്നും അവിടെയും ഇന്ത്യയിലേതുപോലെ നല്ലതും മോശവുമായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയിരിക്കെ സിനിമയിലെ പ്രൊപ്പഗണ്ട എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും മാധവൻ പറഞ്ഞു.



By admin