• Wed. Aug 12th, 2026

24×7 Live News

Apdin News

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Byadmin

Aug 12, 2026


ധാക്ക: ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍. അവിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ ഡോ.എ.കെ.എം. ഷംസുല്‍ ഇസ്ലാമുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയ്‌ക്ക് പുറത്തുള്ള രഹസ്യവിവരങ്ങള്‍ തേടുന്ന സ്ഥാപനമാണ് റിസര്‍ച്ച് ആന്‍റ് അനാലിസിസ് വിംഗ് എന്നറിയപ്പെടുന്ന റോ.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പഴയ രീതിയിലേക്ക് മാറ്റിയെടുക്കലാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പറയുമ്പോഴും ഷേഖ് ഹസീന വീണ്ടും ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങളും വിലയിരുത്തുന്നതായി പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ചാനലുകള്‍ സജീവമാക്കി നിലനിര്‍ത്തുക, പ്രാദേശിക സംഘര്‍ഷാവസ്ഥകള്‍ ലഘൂകരിക്കുക, ഉഭയകക്ഷിബന്ധം സാധാരണഗതിയിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ പരാഗ് ജെയിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ ഉണ്ടെന്നറിയുന്നു.

ഷേഖ് ഹസീനയെ വിട്ടുതരിക എന്ന ബംഗ്ലാദേശിന്റെ ആവശ്യങ്ങളും ചര്‍ച്ചയായെന്ന് അറിയുന്നു. ഈയിടെ ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം നടത്തി താന്‍ ബംഗ്ലാദേശിലെ ഉടന്‍ തിരിച്ചുപോകുമെന്ന് ഷേഖ് ഹസീന പ്രസ്താവിച്ചത് വലിയ കോലാഹലം ബംഗ്ലാദേശില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങളും ചര്‍ച്ചയായതായി അറിയുന്നു.



By admin