• Wed. Jul 9th, 2025

24×7 Live News

Apdin News

ഇന്ത്യന്‍ വ്യോമസേനയുടെ അഗ്‌നിവീര്‍ വായുസേനയിലേക്ക് റിക്രൂട്ട്‌മെന്റ്, യുവതികള്‍ക്കും അപേക്ഷിക്കാം

Byadmin

Jul 8, 2025



തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ അഗ്‌നിവീര്‍ വായുസേനയിലേക്ക് റിക്രുട്ട്മെന്റ് നടത്തുന്നു. ജൂലൈ 11ന് രാവിലെ 11 മുതല്‍ 31 ന് രാത്രി 11 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2005 ജൂലൈ രണ്ട് മുതല്‍ 2009 ജനുവരി രണ്ടു വരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ക്കും വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി www.agnipathvayu.cdac.in സന്ദര്‍ശിക്കുക.

 

By admin