• Fri. Oct 2nd, 2026

24×7 Live News

Apdin News

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരു ഗ്രൂപ്പിൽ; 2027 ലോകകപ്പ് ഒരുങ്ങുന്നു

Byadmin

Oct 2, 2026


2027 ഐസിസി ഏകദിന ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്. 14 ടീമുകളാണ് കീരീടത്തിനായി മാറ്റുരുക്കുന്നത്. 12 വേദികളിലായി 57 മത്സരങ്ങൾ ആയിരിക്കും ടൂർണമെന്റിൽ ഉണ്ടായിരിക്കുക. സൗത്ത് ആഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.

ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. ഓസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്വെ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം കിരീടത്തിനായി ഗ്രൂപ്പ് എയിൽ മത്സരിക്കുന്നത്.

ഒക്ടോബർ 7ന് നടക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനമാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ഫൈനലിസ്റ്റുകളായ ഇന്ത്യയുമാണ് ആദ്യം മത്സരത്തിൽ നേർക്കുനേർ എത്തുന്നത്.

നീണ്ട 16 വർഷത്തെ ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവും ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത് പിന്നീട് 2011ൽ എം.എസ് ധോണിയുടെ കീഴിലും ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായി.

ചരിത്രത്തിലെ മൂന്നാം കിരീടം ആയിരിക്കും ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യൻ ഇതിഹാസ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും അവസാന ലോകകപ്പ് ആയതിനാൽ ഇരുവരും കിരീടം നേടി മടങ്ങാനാവും ആഗ്രഹിക്കുക.







By admin