• Tue. Oct 20th, 2026

24×7 Live News

Apdin News

ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കരുതെന്ന് ഋഷി സുനകിനോട് ജയ് ശങ്കര്‍; കാരണം ഇതാണ്

Byadmin

Oct 20, 2026


ന്യൂദല്‍ഹി: ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കാമോ എന്നതിനെച്ചൊല്ലി വിദേശകാര്യമന്ത്രി ജയ് ശങ്കറും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും തമ്മില്‍ വാക് പോര്. ബ്ലും ബെര്‍ഗ് ന്യൂസ് ഇക്കോണമി ഫോറത്തിലായിരുന്നു ഈ തര്‍ക്കം നടന്നത്.

നാല് ലക്ഷം കോടി ഡോളര്‍ ജിഡിപിയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവുമധികം ജനസംഖയയുള്ള രാജ്യവുമാണ്. ഭാവിയില്‍ ഒട്ടേറെ സാമ്പത്തികകുതിപ്പിനൊരുങ്ങുനില‍്ക്കുന്ന രാജ്യമാണ്. ഇത്തരം വസ്തുതകള്‍ കണക്കിലെടുത്താല്‍ ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് ഒരിയ്‌ക്കലും വിളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജയ് ശങ്കറിന്റെ വാദം.

ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ നടുക്കിരിക്കുന്ന അധികാരശക്തി എന്ന അര്‍ത്ഥത്തില്‍ പവര്‍ ഇന്‍ ദ മിഡില്‍ എന്നാണ് വിളിക്കേണ്ടതെന്നായിരുന്നു ജയ് ശങ്കറിന്റെ വാദം. അതിനുള്ള കാരണങ്ങളും ജയ് ശങ്കര്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളും യുഎസും വേറിട്ട ദിശയില്‍ സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. യൂറോപ്പിന് അവരുടെ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കേണ്ടിവരികയാണ്. വളരെ ചെറിയ കാര്യങ്ങളില്‍ മാത്രമേ യോജിപ്പുള്ളൂ. മുമ്പെങ്ങും ഉണ്ടാകാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയെപ്പോലെ ഈ രണ്ട് ഗ്രൂപ്പുകള്‍ക്ക് നടുവില്‍ ഇരിക്കുന്ന രാജ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ രണ്ട് ഗ്രുപ്പുകളെ തമ്മില്‍ ചില കാര്യങ്ങളില്‍ യോജിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. പ്രശ്നങ്ങളുടെ സൂചിമുന ചലിപ്പിക്കുന്നത് തന്നെ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളാണ്. – ജയ്ശങ്കര്‍ പറ‍ഞ്ഞു. കാനഡയുടെ വിദേശകാര്യമന്ത്രി അനിത ആനന്ദും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

 

By admin