കൊച്ചി:പ്രതിപക്ഷ നേതാവ് സതീശൻ അടിപൊളി ഭക്ഷണമാണെന്ന് കേരളീയരോട് പറഞ്ഞ ഭക്ഷണം നമ്മുടെ സമൃദ്ധി ഹോട്ടലിലെ ഭക്ഷണമാണെന്ന് തെളിഞ്ഞതോടെ മറുപടിയില്ലാതെ കോണ്‍ഗ്രസ്. കോർപ്പറേഷൻ എല്‍ഡിഎഫ് നേതാവ് പുറതതുവിട്ട വീഡിയോയിലാണ് ഇടപ്പള്ളിയിലെ ഇന്ദിരാ കാന്‍റീനിലേക്ക് നോര്‍ത്തിലെ സമൃദ്ധി കൊച്ചിയില്‍ നിന്നും ഭക്ഷണം കൊണ്ടുവരുന്നത് കാണിക്കുന്നത്.
“എറണാകുളം നോര്‍ത്തിലെ സമൃദ്ധിയുടെ ചെലവില്‍ അങ്ങനെ ഇന്ദിരാ കാൻ്റിൻവളരുകയാണ്.ഉടായിപ്പ് പരിപാടി കൊച്ചിയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എറണാകുളം നോർത്ത് സമൃദ്ധി ഹോട്ടലില്‍ നിന്നും ഇടപ്പള്ളി ഇന്ദിരാ കാൻ്റിനിലേക്ക് ഭക്ഷണം എത്തിക്കുന്ന വീഡിയോ ഇതാ ഇവിടെ ഞാൻ പങ്കുവെക്കുന്നു” എന്നായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്. .