• Sat. Apr 25th, 2026

24×7 Live News

Apdin News

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Byadmin

Apr 25, 2026


ന്യൂദല്‍ഹി:ഫ്രാന്‍സില്‍ നിന്നും ഏറ്റവും ആധുനികമായ 114 റഫാല്‍ വിമാനം ഇന്ത്യ വാങ്ങാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും  പ്രധാനമായ ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് നല്‍കണമെന്ന് തുറന്നുപറഞ്ഞ് ഇന്ത്യ. ഇത് തന്നില്ലെങ്കില്‍ ഈ കരാര്‍ തന്നെ റദ്ദാക്കുമെന്ന സൂചന ഇന്ത്യയുടെ വാക്കുകളില്‍ ഉണ്ട്.

ഏകദേശം 3.25 ലക്ഷം കോടി രൂപയാണ് ഇന്ത്യ ചെലവഴിക്കുന്നത്. ഇത് ഇന്ത്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ പ്രതിരോധകരാറാണ്. എങ്ങിനെയാണ് റഫാല്‍ വാര്‍ത്താവിനിമയം നടത്തുന്നത് എന്നത് വിശദീകരിക്കുന്നതാണ് ഇന്‍റര്‍ ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് അഥവാ ഐസിഡി. ഇത് കിട്ടിയാലേ ഇന്ത്യയുടെ മിസൈലുകള്‍ റഫാലില്‍ ഘടിപ്പിക്കാന്‍ സാധിക്കൂ. ഇന്ത്യയ്‌ക്ക് ആവശ്യമായ മറ്റ് മാറ്റങ്ങള്‍ റഫാലില്‍ വരുത്താന്‍ സാധിക്കൂ.



By admin