• Sat. Oct 24th, 2026

24×7 Live News

Apdin News

ഇവിടെ ഞങ്ങളാണ് ഭൂരിപക്ഷമെന്നു പറഞ്ഞ് കൂവിയിട്ട് എന്തായി? RSS കാർ വന്നു, ശാഖ നടത്തി, തിരിച്ചു പോയി; അപ്പോൾ ശരിക്കും നാറിയത് ആരാണ്..?- ജിതിൻ ജേക്കബ്

Byadmin

Oct 24, 2026


ജിതിൻ ജേക്കബ്

അവർ അവിടെ പ്രാർത്ഥിച്ചപ്പോൾ ഞങ്ങൾ ഇവിടെ നിന്ന് കൂവി..!
മലയാറ്റൂരിൽ RSS ശാഖ തടയാൻ ശ്രമിച്ച ഒരു മതേതര വാദിയുടെ വാക്കുകൾ ആണിത്…!
ഭൂരിപക്ഷം ആയാൽ ഇവിടെ ഞങ്ങളുടെ നിയമം എന്ന് ഇവർ പറയാതെ പറയുമ്പോൾ, ഈ നാട്ടിലെ 80% വരുന്ന ഹിന്ദുക്കളുടെ സഹിഷ്ണുതയും, മതേതര സംസ്കാരവും കൊണ്ട് മാത്രമാണ് ഈ രാജ്യത്ത് മറ്റുള്ള മതങ്ങൾക്ക് യഥേഷ്ടം വളരാൻ കഴിഞ്ഞത് എന്നും, അവരവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ കഴിയുന്നത് എന്നും ഇവർ ഓർക്കുന്നില്ല.
ഭൂരിപക്ഷ ജനതക്ക് ഇല്ലാത്ത അവകാശങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റി, തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചു ജീവിച്ചിട്ട്, തങ്ങൾ എവിടെയെങ്കിലും ഭൂരിപക്ഷം ആണെന്ന തോന്നൽ ഉണ്ടാകുമ്പോൾ കാണിക്കുന്ന ഇമ്മാതിരി പോക്രിത്തരങ്ങൾ നന്ദികേട് ആണ്, ചെറ്റത്തരമാണ്.
വേറെ ഏത് മതം ആയിരുന്നു ഇന്ത്യയിൽ ഭൂരിപക്ഷം എങ്കിലും, ഇവിടെ ന്യുനപക്ഷങ്ങൾക്ക് ഇന്ന് കാണുന്ന ആനുകൂല്യങ്ങളും, അവകാശങ്ങളും ഒന്നും കാണില്ലായിരുന്നു.
സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണ് ഉണ്ടായിട്ടുള്ളത്, അതേസമയം ന്യുനപക്ഷ ജനസംഖ്യ വലിയ രീതിയിൽ വർധിക്കുകയും ചെയ്തു.
സ്വാതന്ത്ര്യം കിട്ടുമ്പോൾ പാകിസ്ഥാനിലും, ബംഗ്ലാദേശിലും ഒക്കെ 20-25% വരെ ആയിരുന്നു ഹിന്ദു ജനസംഖ്യ. ഇന്നോ..? അവിടെയുള്ള ഹിന്ദുക്കളായ ന്യുനപക്ഷ ജനത എവിടെ പോയി എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാകില്ല.
ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥന നടക്കുമ്പോൾ ഇതേപോലെ അവിടുത്തെ ഹിന്ദുക്കൾ കൂവിയാൽ നിങ്ങൾ അതിനോട്‌ എങ്ങനെ പ്രതികരിക്കും..?
സഹിഷ്ണുതയും, മതേതരത്വവും ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയാണ് എന്ന് കരുതരുത്.
RSS ശാഖ നടത്തിയോ ഇല്ലയോ എന്നതല്ല, ഇവരുടെയൊക്കെ ഉള്ളിൽ ഇരിപ്പ് ആണ് ശരിക്കും ഭയപ്പെടുത്തുന്നത്.
നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ, നിങ്ങൾ തടയാൻ ശ്രമിച്ചു, കൂവി വിളിച്ചു, എന്നിട്ടോ..? RSS കാർ വന്നു, ശാഖ നടത്തി, അവർ തിരിച്ചു പോയി. അപ്പോൾ ശരിക്കും നാറിയത് ആരാണ്..?
‘അവർ അവിടെ പ്രാർത്ഥിച്ചപ്പോൾ ഞങ്ങൾ ഇവിടെ നിന്ന് കൂവി’ എന്ന് പറഞ്ഞ് വീരവാദം മുഴക്കിയവർ ഇനി പോയി ഉത്തരേന്ത്യയിൽ ആരാധന സ്വാതന്ത്ര്യം ഇല്ല എന്ന് പറഞ്ഞു ഇരവാദം മുഴക്കിക്കോ.
എന്തായാലും ഇതെല്ലാം സുവിശേഷം പ്രസംഗിക്കാൻ കേരളത്തിന്‌ പുറത്ത് നടക്കുന്നവർക്ക് ഒത്തിരി ഗുണം ചെയ്യും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല..

By admin