• Wed. Jul 2nd, 2025

24×7 Live News

Apdin News

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

Byadmin

Jul 2, 2025


ടെല്‍ അവീവ് : ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ബാലസ്റ്റിക് മിസൈലുകളാണ് തൊടുത്തതെന്നാണ് വിവരം.

ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. യെമനില്‍ നിന്നുള്ള മിസൈലുകള്‍ പ്രതിരോധിച്ചെന്നും ഇസ്രയേല്‍ വ്യക്തമാക്കി.വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണ നീക്കം വിഫലമാക്കിയത്.

ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിലെ നിരവധി പ്രദേശങ്ങളില്‍ സൈറനുകള്‍ മുഴങ്ങി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

യുഎസ് ഇടപെട്ട പശ്ചാത്തലത്തില്‍ ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം അവസാനിച്ചിരുന്നു. ഖത്തറിലെ വ്യോമത്താവളം ഇറാന്‍ ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.



By admin