• Sun. Oct 4th, 2026

24×7 Live News

Apdin News

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Byadmin

Oct 4, 2026


ന്യൂഡൽഹി : ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യത്തെ ലോകത്തിന്റെ ഭാവി എന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ .

“ദുബായ്-ടിഎൽവി വിമാനം ഇടിച്ചുതെറിപ്പിച്ച് വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും കൊല്ലാൻ ജിഹാദി തീവ്രവാദി ആഗ്രഹിച്ചു. എന്നാൽ ധീരരായ ഇസ്രായേലി യാത്രക്കാർ അവനെ നേരിട്ടു. കൂടാതെ, വിമാനം രക്ഷിക്കാൻ ഉറച്ചുനിന്ന ഒരു ഇന്ത്യൻ പൈലറ്റും യുഎഇ ജീവനക്കാരും ഉണ്ടായിരുന്നു.

ഇസ്രായേലികൾ, എമിറേറ്റികൾ, ഇന്ത്യക്കാർ – എല്ലാവരും തീവ്രവാദത്തിനെതിരെ ഒരുമിച്ച് നിലകൊള്ളുന്നു. ഇതാണ് നമ്മുടെ പ്രദേശത്തിന്റെയും ലോകത്തിന്റെയും ഭാവി.” – ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്തു

അതേസമയം വിമാനം തകർക്കാനാണ് ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും സഹപൈലറ്റ് ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. തീവ്ര മതനിലപാടുകളുടെ പേരിൽ ഒമാൻ അധികൃതർ ഇയാൾക്കു വിമാനം പറത്തുന്നതിനു നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നതായി സൂചനകളുണ്ട്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ തീവ്ര നിലപാടുകൾ വിശദീകരിക്കുന്ന പോസ്റ്റുകൾ ഉണ്ടായിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.



By admin