• Tue. Aug 25th, 2026

24×7 Live News

Apdin News

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Byadmin

Aug 25, 2026


മലപ്പുറം ; ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി തൊടുപുഴ പാലമല മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം ആഷിഖ് ദാരിമി. ചിലർ തന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്നും വീഡിയോയിൽ മുസ്ലിം പെൺകുട്ടികളാണെന്നും ആഷിഖ് ദാരിമി പറഞ്ഞു.

മുസ്ലിംങ്ങൾ ഓണം ആഘോഷിക്കരുതെന്നും സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കണമെന്നുമായിരുന്നു ആഷിഖ് ദാരിമിയുടെ വാക്കുകൾ.

തന്റെ പ്രസം​ഗത്തിലെ സെക്കൻഡുകൾ മാത്രം കട്ട് ചെയ്താണ് വീഡിയോ പുറത്തുവന്നത്. അവിടുത്ത സംഘാടകർ ആവശ്യപ്പെട്ടതനുസരിച്ചാണ് മുസ്ലിം ചെറുപ്പക്കാരോട് ഇസ്ലാമിക പരിധികള്‍ പാലിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. വീഡിയോയിലെ ആദ്യത്തെ മൂന്നോ നാലോ സെക്കൻഡ് മാത്രം എഡിച്ച് ചെയ്ത് വർ​ഗീതയാക്കി മാറ്റിയെന്നും അദ്ദേഹം പറയുന്നുണ്ട്.തട്ടമിട്ട് സെറ്റുസാരിയുടുത്ത് നൃത്തം ചെയ്യുന്ന പെൺകുട്ടികളെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതിനിടെയാണ് ആഷിഖ് ദാരിമിയുടെ വീഡിയോ പുറത്തുവന്നത്.

 

 



By admin