• Tue. Aug 25th, 2026

24×7 Live News

Apdin News

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Byadmin

Aug 25, 2026


തിരുവനന്തപുരം:പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ ഏഴ് പൊലീസുകാര്‍ക്കെതിരെ നടപടി. ഇവരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്ഥലംമാറ്റം.

പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഓണം ആഘോഷിച്ചതിലും റീല്‍സ് ചിത്രീകരിച്ചതിലും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം വിവാദമായതിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രശാന്തിനെ നേരത്തെ തന്നെ തൃശൂരില്‍ ക്രൈംബാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു.അദ്ദേഹം കഴിഞ്ഞദിവസം സ്റ്റേഷന്‍ ചുമതല ഒഴിഞ്ഞു.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോഴാണ് പ്രതികളും ഓണാഘോഷത്തില്‍ പങ്കെടുത്തത്. ഒപ്പിട്ട ശേഷം പ്രതികളോട് മടങ്ങാന്‍ പൊലീസ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും എന്നാല്‍ അതിന് പകരം ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.



By admin