മലപ്പുറം : സാവരിയയുടെ മരണം സംഭവിച്ച ഉസ്ബക്കിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്‌ക്ക് കേരളത്തിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ പ്രത്യേക ഏജൻസി . സാവരിയ ഉസ്‌ബെക്കിസ്ഥാനിൽ പോയത് തിരുവല്ലയിലെ ഏജൻസിയായ ബുക്കറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി വഴിയാണെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ശശികല ടീച്ചർ വാർത്താസമ്മേളത്തിൽ പറഞ്ഞിരുന്നു.
ഇബ്നു സീന ബുഖാറ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , ബുഖാറാ മെഡിക്കൽ കോളേജ് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ഉസ്ബക്കിസ്ഥാനിലേയ്‌ക്ക് കുട്ടികളെ എത്തിക്കുന്നത് . ഇബ്നു സീന ബുഖാറ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ മുസ്ലീം ലീഗ് നേതാവ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് . ഇവർ നൽകിയിരിക്കുന്ന പരസ്യത്തിൽ തങ്ങളുടെ ചിത്രമടക്കമാണ് നൽകിയിരിക്കുന്നതെന്നും ശശികല ടീച്ചർ വാർത്താസമ്മേളത്തിൽ പറഞ്ഞിരുന്നു.
പഠന ശേഷം ജർമ്മനിയിൽ പ്രാക്ടീസ് ചെയ്യാൻ അവസരം, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ധാർമ്മിക ചുറ്റുപാടിൽ ഇൽമ ഹോസ്റ്റലുകൾ എന്നിങ്ങനെയാണ് പരസ്യത്തിൽ പറയുന്ന വാഗ്ദാനങ്ങൾ . എന്നാൽ കൊല്ലപ്പെട്ട സാവരിയയുടെ ബന്ധുക്കൾ പറഞ്ഞത് ഉസ്ബക്കിസ്ഥാനിൽ സാവരിയ താമസിച്ചിരുന്ന ഹോസ്റ്റലിൽ ആൺകുട്ടികളും, പെൺകുട്ടികളും ഉണ്ടായിരുന്നുവെന്നാണ് . മാതാപിതാക്കളെയും , കുട്ടികളെയും പറഞ്ഞ് കബളിപ്പിച്ചാണ് മെഡിക്കൽ പഠനത്തിന്റെ പേരിൽ മറ്റ് രാജ്യങ്ങളിൽ എത്തിച്ചത്. ഇതിന്റെ പിന്നിൽ മതപരിവർത്തനമായിരുന്നോ ലക്ഷ്യമെന്നാണ് സംശയമെന്നും ശശികല ടീച്ചർ പറയുന്നു.