തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ സ്ത്രീ സൗജന്യ ബസ് പൊന്മുടി ആറാം വളവില്‍ അപകടത്തില്‍പ്പെട്ടെങ്കിലും ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി.ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
ആറാം വളവില്‍ വച്ച് പെട്ടെന്നാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഉടന്‍ തന്നെ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ടു. ബ്രേക്ക് നഷ്ടപ്പെട്ട ബസിനെ ഡ്രൈവര്‍ സൈഡിലെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിര്‍ത്തി. വന്‍ ദുരന്തം ഇതോടെ ഒഴിവായി. ബസിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ അടുത്ത ബസില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.