• Thu. Sep 24th, 2026

24×7 Live News

Apdin News

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

Byadmin

Sep 24, 2026



ജന്മനക്ഷത്രം അനുസരിച്ച് 27 നാളുകാർക്കും ഓരോ പ്രത്യേകതകൾ ഉണ്ട് .ഇതിൽ ചില നക്ഷത്രക്കാർ അഗ്നി നക്ഷത്രം എന്ന ഗണത്തിൽ ഉൾപ്പെടുന്നു. നക്ഷത്ര ഗണത്തിൽ മധ്യഭാഗത്തു വരുന്ന ഉത്രം, അത്തം ,ചിത്തിര ,ചോതി , വിശാഖം , അനിഴം എന്നീ 6 നക്ഷത്രങ്ങളാണിവ.

ഉത്രം: ജീവിതത്തിൽ ഭാഗ്യശാലികളായിരിക്കും ഇക്കൂട്ടർ. ബുദ്ധികൂർമതയിൽ മുൻപന്തിയിലുള്ള ഇവർ എല്ലാം സ്വന്തമായി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായിരിക്കും. സമ്പത്തും കഴിവും ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസ്സും ഇവർക്കുണ്ടാകും.

അത്തം: ആകർഷകമായ വ്യക്തിത്വത്തിനുടമകളായിരിക്കും അത്തം നക്ഷത്രക്കാർ. സമാധാനം ഇഷ്ടപ്പെടുന്ന ഇവർ കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവരാണ്. പണം കൈകാര്യം ചെയ്യാൻ വിദഗ്ധരായ ഇവർക്ക് ജീവിതത്തിൽ ഒരു സാമ്പത്തിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരാറില്ല. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നതിലും സമർഥരാണ്.

ചിത്തിര: ജീവിതത്തിൽ അച്ചടക്കം ഇഷ്ടപ്പെടുകയും എല്ലാ പ്രശ്നങ്ങളേയും വിവേകത്തോടെ അഭിമുഖീകരിക്കുകയും ചെയ്യുന്നവരാണ് ചിത്തിര നക്ഷത്രക്കാർ. ജീവിതത്തിൽ തോറ്റുപോകുമെന്ന് ഉറപ്പുള്ള ഘട്ടത്തിൽ നിന്ന് ഏതു വിധേനയും ഉയർത്തെഴുന്നേൽക്കാൻ അപാരമായ കഴിവുള്ളവരാണ്. കുടുംബത്തിന്റെ ഉയർച്ചക്കായി കഠിനമായി പ്രയത്നിക്കും. രക്ഷിതാക്കളോടും സഹോദരങ്ങളോടും പ്രത്യേക സ്നേഹം പ്രകടിപ്പിക്കുന്നവരായിരിക്കും.

ചോതി: ലക്ഷ്യം നേടാൻ ഏതറ്റം വരെപോകുന്നവരാണ് ചോതി നക്ഷത്രക്കാർ. പുതിയ കാര്യങ്ങൾ പഠിക്കുവാൻ എപ്പോഴും സന്നദ്ധനായിരിക്കും. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കും. സമൂഹത്തിൽ അറിയപ്പെടുന്നവരായിരിക്കും.

വിശാഖം: ദൃഢനിശ്ചയമാണ് ഇക്കൂട്ടരുടെ മുഖമുദ്ര. സൗഹൃദ സ്വഭാവത്തിനുടമയായതിനാൽ ആളുകൾ സ്നേഹത്തോടേയും ബഹുമാനത്തോടേയും പെരുമാറും. സാമ്പത്തികസ്ഥിതി ഭദ്രമായിരിക്കും. ജീവിതത്തിൽ അപ്രതീക്ഷിത ധനനേട്ടങ്ങളുംതേടിയെത്താം. കുടുംബവുമായി വളരെ അധികം അടുപ്പമുള്ളവരും കുടുംബത്തെ സംരക്ഷിക്കുകയും കൂട്ടു കുടുംബത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരുമായിരിക്കും.

അനിഴം: ചെറുപ്പത്തിൽ തന്നെ സമ്പാദിക്കുവാൻ തുടങ്ങുന്നവരായിരിക്കും. പ്രശ്നങ്ങളിൽ നിന്ന് ഒഴിവായി നിൽക്കാൻ താൽപര്യമുള്ള ഇക്കൂട്ടർ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നവരാണ്. സമ്പത്ത് ധാരാളം ഉണ്ടായിരിക്കും. വസ്തുവിലും മറ്റും നിക്ഷേപിക്കുന്നതിനാൽ കൂടുതൽ ധനികനായി മാറും. ജോലിയേക്കാൾ ഉപരി ബിസിനസ് മേഖലയിൽ ശോഭിക്കുന്നവരായിരിക്കും.

By admin