• Sun. Sep 22nd, 2024

24×7 Live News

Apdin News

ഈ പാപം തിരിച്ചറിയാൻ കഴിയാത്തത് ഹിന്ദു വംശത്തിന് കളങ്കമായി ; ഭഗവാനോട് ക്ഷമ പറഞ്ഞ് 11 ദിവസത്തേക്ക് പ്രായശ്ചിത്ത ദീക്ഷ സ്വീകരിച്ച് പവൻ കല്യാൺ 

Byadmin

Sep 22, 2024


ഹൈദരാബാദ് : മുൻ സർക്കാർ ചെയ്ത തെറ്റിന് വെങ്കിടേശ്വര ഭഗവാനോട് ക്ഷമ പറഞ്ഞ് 11 ദിവസത്തേക്ക് പ്രായശ്ചിത്ത ദീക്ഷ സ്വീകരിച്ച് എപി ഉപമുഖ്യമന്ത്രി പവൻ കല്യാൺ .

മൃഗക്കൊഴുപ്പ് ചേർന്ന നെയ്യ് ഉപയോഗിച്ചെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണിത്. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. അതിൽ തുറന്ന മനസ്സിന് മാത്രമേ അത്തരം പാപത്തിന് കീഴടങ്ങാൻ കഴിയൂ. തുടക്കത്തിലേ ഈ പാപം തിരിച്ചറിയാൻ കഴിയാത്തത് ഹിന്ദു വംശത്തിന് കളങ്കമാണെന്നും പവൻ കല്യാൺ പറയുന്നു.

ഇന്ന് രാവിലെ ഗുണ്ടൂർ ജില്ലയിലെ നമ്പൂരിലുള്ള ശ്രീ ദശാവതാര വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നാണ് പവൻ കല്യാൺ ദീക്ഷ സ്വീകരിച്ചത് . 11 ദിവസത്തെ ദീക്ഷ തുടർന്ന ശേഷം തിരുമല ശ്രീ വെങ്കിടേശ്വര സ്വാമിയെ ദർശിക്കും.

ദൈവത്തിൽ വിശ്വാസമില്ലാത്തവരും പാപഭയമില്ലാത്തവരും മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം സംവിധാനത്തിന്റെ ഭാഗമായ ബോർഡ് മെമ്പർമാർക്കും ജീവനക്കാർക്കും പോലും അവിടത്തെ പിഴവുകൾ കണ്ടുപിടിക്കാൻ കഴിയുന്നില്ല, അറിഞ്ഞാലും മിണ്ടുന്നില്ല എന്നതാണ് വേദന.ധർമ്മം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ‘ എന്നും പവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.



By admin