
ഒരു മനുഷ്യൻ പതിയെപ്പതിയെ ഭ്രാന്തിലേക്ക് വഴുതിവീഴുന്ന,
പതിവില്ലാത്ത, കാണാത്ത കാഴ്ചകളിലേക്ക്.മലയാള സിനിമ ഇന്നുവരെ തൊട്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ദൃശ്യവിസ്മയങ്ങളുമായി ഒരു സൈക്കോ-ത്രില്ലർ! ‘ഫിലിംസ്താന്‍’, ‘എയര്‍ലിഫ്റ്റ്’, ‘ജോളി എല്‍.എല്‍.ബി’ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം ഇനാമുൽ ഹഖ് ആദ്യമായി മലയാളത്തിലേക്ക് ചുവടുവെക്കുന്നു—നിങ്ങളുടെ ചോരയുറഞ്ഞു പോകുന്ന ഒരു വില്ലൻ വേഷവുമായി!
വിനോദ് രാമൻ നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം, ഒറ്റപ്പെട്ട ഒരിടത്ത് അകപ്പെട്ടുപോകുന്ന മനുഷ്യരുടെ,
ശ്വാസം മുട്ടിക്കുന്ന ഭയവും,
ഒടുവിൽ ചിന്തകൾ വിറങ്ങലിച്ചുപോകുന്ന രീതിയിൽ ചുരുളഴിയുന്ന ക്ലൈമാക്സും നിറഞ്ഞതാണ്.
ഇത് പ്രേക്ഷകരെ ഒന്നടങ്കം ഭയപ്പെടുത്തും!
ഈ സിനിമ പ്രേതങ്ങളെക്കുറിച്ചുള്ളതല്ല,
മറിച്ച് ഒരു മനുഷ്യന്റെ ചിന്തകളെയും,
ആ ഭ്രാന്തൻ ചിന്തകൾ ഒറ്റപ്പെട്ട ഒരു സാഹചര്യത്തിൽ അയാളിലുണ്ടാക്കുന്ന ഭീകരമായ ഊർജത്തെയും കുറിച്ചുള്ളതാണ്.
കഥാസംഗ്രഹം :
വൈറ്റിലയിലെ ഒരു സാധാരണ മാലമോഷ്‌ടാവായ അൻവർ, ഒരു ട്രെയിൻ യാത്രയ്‌ക്കിടയിൽ അബദ്ധത്തിൽ ഒരു സ്ത്രീയെ പുറത്തേക്ക് തള്ളിയിടുന്നു. താൻ ചെയ്ത തെറ്ററിയാതെ അവൻ തിരികെ വീട്ടിലെത്തുകയാണ്. എന്നാൽ, അവിടെ അവനെ കാത്തിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു ദുസ്വപ്നമാണ്. (Nightmare)! അൻവറിന്റെ മാനസികമായ തകർച്ചയും അതിജീവനവുമാണ് ഈ സിനിമയുടെ കാതൽ.
കൊച്ചിൻ ടാക്കീസ് അവതരിപ്പിക്കുന്ന, മുംബൈ മാറ്റിനി പ്രൊഡക്ഷൻസിന്റെ ഈ ദൃശ്യവിസ്മയം നിങ്ങളെ മുൾമുനയിൽ നിർത്തുമെന്നുറപ്പ്.
നിഗൂഢതകൾ നിറഞ്ഞ. നിങ്ങളെ വിറങ്ങലിപ്പിക്കുന്ന, ആ ചില്ലിങ് അനുഭവം ഉടൻ തിയേറ്ററുകളിലേക്ക്