• Fri. May 29th, 2026

24×7 Live News

Apdin News

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

Byadmin

May 29, 2026


തിരുവനന്തപുരം: ഭാരതത്തിന്റെ ദേശീയ വൃക്ഷമാണ് ആൽമരം കേവലം ഒരു സാധാരണ മരം അല്ല. ഭാരതീയർ വളരെ ശ്രേഷ്ഠവും പവിത്രവും ആയി കരുതി പുണ്യവൃക്ഷമാണ്.

ആല്‍മരം ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ഒരു മന്ത്രം ചൊല്ലണമെന്ന് ശാസ്ത്രവിധിയുണ്ട്. ആ മന്ത്രമാണിത് :
“മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായതേ നമ:”
മൂലസ്ഥാനത്തിൽ (ചുവട്ടില്‍) ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ (മുകളില്‍) ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന്‌ അര്‍ത്ഥം. ത്രിമൂര്‍ത്തികള്‍ക്ക്‌ സ്ഥാനം കല്‍പ്ച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത്‌ ശനിദോഷങ്ങള്‍ക്കും നിവാരണമാണു.
. ഭഗവത്ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു “…. വൃക്ഷങ്ങളിൽ ഞാൻ ആൽമരമാണ് (അരയാല്‍)…”
ശ്രീബുദ്ധന് ജ്ഞാനയോഗം ഉണ്ടായതും അരയാലിന്റെ ചുവട്ടിൽ വച്ചാണല്ലോ. സന്ന്യാസിമാർ തപസ്സുചെയ്യാൻ സ്ഥലം കണ്ടെത്തിയിരുന്നതും ആൽമരച്ചുവട്ടിൽ തന്നെ. ഇതെല്ലാം, അവിടെ ഓസ്കിജന്റെ അളവ് മറ്റു മരങ്ങളിൽ നിന്നുള്ളതിനേക്കാൾ അധികമാണെന്നതിന്റെ തെളിവുകളാണ്.

യാതൊന്നു ദൃഷ്ടിയില്‍ പെടുമ്പോള്‍ അസുഖത്തില്‍ നിന്നു മോചനം ലഭിക്കുന്നുവോ യാതൊന്നിനെ സ്പര്‍ശിക്കുമ്പോള്‍ പാപത്തില്‍ നിന്ന്‌ മോചനം ലഭിക്കുന്നുവോ യാതൊന്നിണ്റ്റെ പരിസരത്ത്‌ സ്ഥിതിചെയ്യുമ്പോള്‍ എന്നെന്നും നിലനിക്കൂന്നതായി ഭവിക്കുന്നുവോ അപ്രകാരമുള്ള അരയാലിനെ നമസ്കരിക്കുന്നു. “
“അശ്വത്ഥ ഹുതഭുക്ക്‌ വാ സോ / ഗോവിന്ദസ്യസദാശ്രയ അശേഷം ഹരമേശോകം / വൃക്ഷരാജ നമോസ്തുതേ”
നമസ്കാര മന്ത്രം ആണു ഇതു. ആലിനു എത്ര ര്പദക്ഷിണം വെച്ചൊ അത്രയും നമസ്കാരം ചെയ്യുന്നത്‌ ഉത്തമമാണു. അരയാലിനു 7 പ്രദക്ഷിണം വേണം 7 ന്ടെ ഗുണിതങ്ങളും ആകാം 108 ആയാല്‍ പ്രദക്ഷിണം അത്യുത്തമം .ആല്‍മരചുവടുകളില്‍ പ്രാണന്‍ , അപാനന്‍, വ്യാനന്‍ ഉദാനന്‍, സമാനന്‍ തുടങ്ങിയ ശ്രേഷ്ട്ഠമായ വായു അംശങ്ങളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാല്‍ ദിവസവും കുറച്ചു സമയം ആല്‍ത്തറയില്‍ ചിലവഴിച്ചാല്‍ ആയുരാരോഗ്യ്‌ത്തോടെ ജീവിക്കുമെന്ന്‌ ശാസ്ത്രമതം.



By admin