• Fri. May 29th, 2026

24×7 Live News

Apdin News

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

Byadmin

May 29, 2026



ചെന്നൈ: ബോക്സ് ഓഫീസിലെ സകല റിക്കാര്‍ഡുകളും തകര്‍ത്തെറിഞ്ഞ് കുതിക്കുയാണ് ദൃശ്യം 3. ഇപ്പോഴിതാ ഏഴാം ദിവസം പിന്നിടുമ്പോള്‍ കളക്ഷന്‍ 200 കോടി കവിഞ്ഞു. ഇതോടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഹിറ്റ് മേക്കര്‍ ജീത്തു ജോസഫും വീണ്ടും ചരിത്രംകുറിക്കുകയാണ്.

ഈ കളക്ഷനോടെ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്കുശേഷം ചുരുങ്ങിയ കാലയളവില്‍ 200 കോടി ക്ലബ്ബില്‍ ഇടംനേടുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമായി ‘ദൃശ്യം 3’ മാറി.

പശ്ചിമേഷ്യന്‍ യദ്ധത്തെത്തുടര്‍ന്ന് ഏപ്രില്‍ രണ്ടിലെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നെങ്കിലും, മേയ് 21-ന്, ലാലേട്ടന്റെ പിറന്നാള്‍ദിനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന് അഭൂതപൂര്‍വമായ വരവേല്‍പ്പാണ് സിനിമാപ്രേമികള്‍ ഗനല്‍കിയത്. കേരളത്തില്‍ മാത്രം അഞ്ഞൂറിലേറെ സ്‌ക്രീനുകളിലാണ് ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നത്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് വന്‍ കളക്ഷന്‍ റിക്കാര്‍ഡ്.

ജോര്‍ജുകുട്ടിയും കുടുംബവും നേരിടുന്ന പുതിയ പ്രതിസന്ധികളുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരുമുണ്ട്. കൂടാതെ, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

 

By admin