ന്യൂദല്‍ഹി:59 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് തിരിഞ്ഞ ദല്‍ഹി കലാപത്തിലെ മുഖ്യപ്രതികളായ ഉമര്‍ ഖാലിദ്, ഷെര്‍ജീല്‍ ഇമാം എന്നിവരുടെ മോചനത്തിനായി ജെഎന്‍യിവിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും മുദ്രാവാക്യവും ചുമരെഴുത്തുകളും. 2020ല്‍ ഒരാഴ്ച നീണ്ട വര്‍ഗ്ഗീയ കലാപത്തിന് തിരികൊളുത്തിയ ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവര്‍ അന്ന് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തണമെന്ന് വരെ പ്രസംഗിച്ചതിന്റെ തെളിവുകള്‍ സുപ്രിംകോടതിയില്‍ ഉണ്ട് എന്നിരിക്കെ ഇന്ത്യയെ വെട്ടിമുറിക്കാന്‍ വരെ ആഹ്വാനം ചെയ്ത ഇവര്‍ക്കായി വാദിക്കുന്നത് ജിഹാദി, നക്സലൈറ്റ്, ഇടത് സംഘങ്ങളാണ്. ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷമായി വിചാരണകാത്ത് തീഹാര്‍ ജയിലില്‍ കഴിയുകയാണ്.
ജെഎൻയുവിൽ ‘ഉമർ ഖാലിദിനെ മോചിപ്പിക്കുക’, ‘നക്സൽബാരി സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ ചുമരുകളില്‍ എഴുതിയ നിലയിൽ കണ്ടെത്തിയിരുന്നു. ഈ വിഷയം പരിശോധിച്ചുവരികയാണെന്ന് ജെഎൻയു അധികൃതർ അറിയിച്ചു.
ജാമിയ മില്ലിയ ഇസ്ലാമിയയിൽ വിവാദ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ട് ഒരു ദിവസത്തിന് ശേഷം, ജെഎൻയു (ജവഹർലാൽ നെഹ്‌റു സർവകലാശാല) മതിലുകളിൽ ‘ഉമർ ഖാലിദിനെ മോചിപ്പിക്കുക’, ‘നക്സൽബാരി സിന്ദാബാദ്’ എന്നിങ്ങനെ എഴുതിയതായി കണ്ടെത്തി. ജാമിയ മില്ലിയ ഇസ്ലാമിയയുടെ മതിലുകളിലാണ് ‘കാശ്മീരിനെ മോചിപ്പിക്കുക’, ‘ഷർജീൽ ഇമാമിനെ മോചിപ്പിക്കുക’ തുടങ്ങിയ വിവാദ മുദ്രാവാക്യങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചുനാളുകളായി സിജെപി നേതാക്കളും ഈ പേരുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തുന്നുണ്ട്. നക്സലൈറ്റ് വിദ്യാര്‍ത്ഥി സംഘടന എഐഎസ് എ നേതാവ് നേഹ ബോറയും ഇതേ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.
ക്യാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കാൻ നിക്ഷിപ്ത താൽപ്പര്യമുള്ളവരെ അനുവദിക്കില്ലെന്ന് ജെഎന്‍യു അധികൃതര്‍ അറിയിച്ചു. ഇത്തരം എഴുത്തുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ജെഎൻയു വൃത്തങ്ങൾ വ്യക്തമാക്കി.
ഈ മുദ്രാവാക്യങ്ങൾക്കെതിരെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) രംഗത്തെത്തി. ക്യാമ്പസിലെ അക്കാദമിക് അന്തരീക്ഷം തകർക്കാൻ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ശ്രമിക്കുകയാണെന്ന് എബിവിപി ആരോപിച്ചു.
‘ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ’ (AISA) അംഗങ്ങൾ വിവാദപരമായ കാര്യങ്ങൾ എഴുതുന്നതെന്ന് എബിവിപി പ്രസ്താവനയിൽ ആരോപിച്ചു. സർവകലാശാലാ മതിലുകളിൽ രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ എഴുതിയതിനെതിരെയും അവർ പ്രതിഷേധിച്ചു. ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് അധികൃതരോട് അവർ ആവശ്യപ്പെട്ടു.
ജാമിയ മില്ലിയ ഇസ്ലാമിയയുടെ മതിലുകളിൽ ‘കാശ്മീരിനെ മോചിപ്പിക്കുക’, ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിനെ മോചിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയത് ശനിയാഴ്ച വലിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി. വിദ്യാർത്ഥി പ്രതിഷേധത്തിൽ കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പങ്കെടുത്തതിനെ ബിജെപി ചോദ്യം ചെയ്തു. സർവകലാശാലയുടെ അന്തസ്സിനും രാജ്യത്തിന്റെ പരമാധികാരത്തിനുമേറ്റ ആക്രമണമായാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. ജാമിയ മിലയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനം (ഇടത്ത്) ഉമര്‍ ഖാലിദ് (വലത്ത്)
വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയ മിലിയയിലെ വിദ്യാർത്ഥികൾ നിരാഹാര സമരം നടത്തിവരുന്നതിനിടയിലാണ് കശ്മീരിനെ മോചിപ്പിക്കുക, ഷെര്‍ജീര്‍ ഇമാമിനെ വിട്ടയയ്‌ക്കുക എന്നീ മുദ്രാവാക്യങ്ങളും ചുമരെഴുത്തുകളും വന്നത്. കാമ്പസിൽ പ്രത്യക്ഷപ്പെട്ട ഈ വിഘടന വാദ മുദ്രാവാക്യങ്ങൾ വീണ്ടും ജാമിയ മിലിയ സർവകലാശാലയെ ദേശീയ രാഷ്‌ട്രീയ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.ഇതിനിടെയാണ് കോണ്‍ഗ്രസ് എംപി ഇമ്രാൻ മസൂദ് വിദ്യാര്‍ത്ഥികളുടെ സമരത്തെ പിന്തുണയ്‌ക്കാന്‍ കാമ്പസില്‍ എത്തിയത്. ഇതോടെ കാശ്മീരിനെ സ്വതന്ത്രമാക്കുക, ഷർജീൽ ഇമാമിനെ മോചിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളെ കുറിച്ച് കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.