• Tue. Jul 28th, 2026

24×7 Live News

Apdin News

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

Byadmin

Jul 28, 2026


ന്യൂദല്‍ഹി: എഡിജിപി എം ആര്‍ അജിത് കുമാറിന്‌റെ സസ്‌പെന്‍ഷനില്‍ അടിയന്തിരമായി ഇടപെടാന്‍ സെന്‍ട്രല്‍ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിസമ്മതിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പുതിയ ഡിജിപിയെ നിശ്ചയിക്കുമെന്നും സീനിയോറിറ്റി മറികടന്ന് തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും അതിനാല്‍ അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു അജിത് കുമാറിന്‌റെ ഹര്‍ജിയിലെ ആവശ്യം.
നിയമപരമായി തന്റെ സസ്പെന്‍ഷന്‍ ഉത്തരവ് ജിഎഡി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇറക്കേണ്ടതെന്നും ഉത്തരവ് ഗവര്‍ണര്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കുകയായിരുന്നെന്നും അജിത്കുമാര്‍ വാദിച്ചു. തന്റെ സസ്പെന്‍ഷന്‍ ഉത്തരവ് നിയമപരമല്ല.
എന്നാല്‍ അജിത് കുമാര്‍ ഡിജിപി ആകാന്‍ യോഗ്യനല്ലെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‌റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിച്ച സംഭവത്തിലാണ് അജിത്കുമാറിനെ യു.ഡി എഫ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.



By admin