എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കപ്പല്‍ അപകടത്തിന് പിന്നാലെ സര്‍ക്കാര്‍ ഒരു പെനാല്‍ട്ടി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. അതിന്മേലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്
വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സി കമ്പനിയുടെ AKITETA II കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക കെട്ടിവയ്ക്കാതെ കപ്പലിന് പോകാന്‍ അനുവാദം നല്‍കിയേക്കില്ല. അടുത്ത ദിവസം തന്നെ ഇതില്‍ കൂടുതല്‍ വാദങ്ങളുണ്ടായേക്കും.