• Thu. Oct 15th, 2026

24×7 Live News

Apdin News

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Byadmin

Oct 15, 2026


തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല. സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം. ആളുകള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വളരെ പക്വമായ നിലപാടാണ് സ്വീകരിച്ചത്. രാഷ്‌ട്രീയമായ പ്രതികാരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്ര രമേശ് ചെന്നിത്തല പറഞ്ഞു.

ഇഡിയുടെ കത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. പ്രാഥമികാന്വേഷണം നടത്തി തീരുമാനിക്കപ്പെടേണ്ടതാണെന്നാണ് നിയമോപദേശം ലഭിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അതിനിടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികളുമായി വിജിലന്‍സ് മുന്നോട്ടു പോയി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. ഒരു തിരിച്ചടിയും വന്നിട്ടില്ല. സര്‍ക്കാരെടുത്ത നിലപാട് ശരി തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

 



By admin