മലപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ എം.എസ്.എഫ് മുന്നണിക്ക് ചരിത്ര വിജയം. ജില്ലയിലെ വിവിധ കോളേജുകളിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച എം.എസ്.എഫ്, നിരവധി കലാലയങ്ങൾ എതിരാളികളിൽ നിന്നും തിരിച്ചുപിടിച്ചു.
പരമ്പരാഗതമായി എതിരാളികൾ സ്വാധീനമുറപ്പിച്ചിരുന്ന സർക്കാർ കോളേജുകളിലും പ്രമുഖ വനിതാ കോളേജുകളിലും ഉൾപ്പെടെ മികച്ച വിജയം നേടാൻ എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു. മലപ്പുറം ഗവൺമെന്റ് കോളേജ്, മലപ്പുറം ഗവൺമെന്റ് വനിതാ കോളേജ്, കൊണ്ടോട്ടി ഗവൺമെന്റ് കോളേജ്, തവനൂർ ഗവൺമെന്റ് കോളേജ് തുടങ്ങിയ സർക്കാർ കോളേജുകളിലും; മഞ്ചേരി യൂണിറ്റി വിമൻസ് കോളേജ്, തിരൂർ ജെ.എം. വിമൻസ് കോളേജ്, ശിഹാബ് തങ്ങൾ വിമൻസ് കോളേജ് തുടങ്ങിയ പ്രമുഖ വനിതാ കോളേജുകളിലും എം.എസ്.എഫ് തിളക്കമാർന്ന വിജയം സ്വന്തമാക്കി.
ഇതിനുപുറമെ അത്താണിക്കൽ എം.ഐ.സി കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, മഞ്ചേരി എച്ച്.എം കോളേജ്, വേങ്ങര മലബാർ കോളേജ്, കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്, സുല്ലമുസ്സലാം സയൻസ് കോളേജ്, വാഴയൂർ സാഫി കോളേജ്, വാഴക്കാട് ദാറുൽ ഉലൂം, പുറമണ്ണൂർ മജ്ലിസ് കോളേജ്, പുളിക്കൽ മദീനത്തുല് ഉലൂം കോളേജ്, വണ്ടൂർ സഹ്യ കോളേജ്, വണ്ടൂർ അംബേദ്കർ കോളേജ്, തിരുനാവായ ഖിദ്മത്ത് കോളേജ്, മഞ്ചേരി മൗലാനാ അബ്ദുൽ കലാം ആസാദ് കോളേജ്, കുണ്ടൂർ പി.എം.എസ്.ടി കോളേജ്, വളയംകുളം അസ്സബാഹ് കോളേജ്, കൊണ്ടോട്ടി ബ്ലോസം കോളേജ്, കുഴിമണ്ണ റീജണൽ കോളേജ്, കോട്ടക്കൽ ഗ്രേസ് വാലി കോളേജ്, മലപ്പുറം പ്രിയദർശിനി കോളേജ്, പുഴക്കാട്ടിരി സഫാ കോളേജ്, ചേറൂർ പി.പി.ടി.എം കോളേജ്, മുതുവല്ലൂർ ഐ.എച്ച്.ആർ.ഡി കോളേജ്, കോട്ടക്കൽ ഫാറൂഖ് കോളേജ്, വണ്ടൂർ കെ.ടി.എം. കോളേജ്, മമ്പാട് എം.ഇ.എസ് കോളേജ്, വളാഞ്ചേരി കെ.ആർ ശ്രീനാരായണ കോളേജ്, വേങ്ങര ധർമ്മഗിരി കോളേജ്, പരപ്പനങ്ങാടി എൽ.ബി.എസ് കോളേജ്, കെ.പി.പി.പി.എം. ബി.എഡ്. കോളേജ്, അസ്സബാഹ് അറബിക് കോളേജ്, രാമപുരം ജെംസ് കോളേജ്, തിരുവാലി ഹിക്മിയ കോളേജ്, മലപ്പുറം മഅദിൻ കോളേജ്, വണ്ടൂർ ഡെസ്ക് ഫോർഡ് കോളേജ്, മേൽമുറി എം.സി.ടി ലോ കോളേജ്, മോങ്ങം അൻവാറുൽ ഇസ്ലാം, മലപ്പുറം പ്രിസ്റ്റിൻ വാലി, മഞ്ചേരി ക്യൂട്ടക്ക് കോളേജ്, വണ്ടൂർ സലഫിയ കോളേജ്, ഏറനാട് എം.എ.ഒ കോളേജ്, സുല്ലമുസ്സലാം ബി.എഡ്, കാവനൂർ മജ്മഅ ബി.എഡ്, പുതുപൊന്നാനി എം.ഐ. ബി.എഡ്, അരീക്കോട് കെ.എം. ആർട്സ് കോളേജ്, കാവനൂർ മജ്മഅ ആർട്സ് കോളേജ്, ജാമിഅഃ ബി.എഡ് കോളേജ്, തൃക്കലങ്കോട് ജാമിഅഃ ആർട്സ് & സയൻസ് കോളേജ്, മഞ്ചേരി ഇ.കെ.സി കോളേജ്, ഒ.ഇ.ടി കോളേജ്, കുറ്റിപ്പുറം കെ.എം.സി.ടി ആർട്സ് കോളേജ്, കൊണ്ടോട്ടി വേദവ്യാസ, പുളിക്കൽ എബിലിറ്റി കോളേജ്, ഇ.എം.ഇ.എ ബി.എഡ്, ഐ.എസ്.എസ് ബി.എഡ്, ഐ.എസ്.എസ് ആർട്സ് കോളേജ്, പെരിന്തൽമണ്ണ എം.എസ്.ടി.എം കോളേജ് തുടങ്ങി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും എം.എസ്.എഫ് വിജയം ആവർത്തിച്ചു.
അക്രമ രാഷ്ട്രീയത്തിന് എതിരായും, യുഡിഎഫ് സർക്കാരിൻറെ വിദ്യാർത്ഥി സൗഹൃദ നയത്തിന്റെയും വിധിയാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം, ജനറൽ സെക്രട്ടറി അഡ്വ. ജസീൽ പറമ്പൻ എന്നിവർ വ്യക്തമാക്കി.
കാമ്പസുകളിൽ വിദ്യാർത്ഥികൾക്കിടയിൽ സംഘടനയ്ക്കുള്ള സ്വാധീനവും കരുത്തുമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥി സമൂഹത്തിന്റെ വലിയ പിന്തുണയോടെയാണ് ഭൂരിഭാഗം കാമ്പസുകളിലും എം.എസ്.എഫ് സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചത്. ഈ തിളക്കമാർന്ന വിജയം ആവേശത്തോടെയാണ് പ്രവർത്തകർ ജില്ലയിലുടനീളം ആഘോഷമാക്കുന്നത്.