കൊച്ചി: എം.ആര്‍. അജിത്കുമാറിന്റെ ശബരിമലയിലേക്കുള്ള ട്രാക്ട്രറില്‍ കയറിയുള്ള യാത്ര മനപ്പൂര്‍വ്വമെന്ന് ഹൈക്കോടതി. യാത്രയ്ക്ക് ഉപയോഗിക്കുന്ന ട്രാക്ടര്‍ ആയിരുന്നില്ല എന്നും സാധനങ്ങള്‍ മാറ്റാനുള്ള ട്രാക്ക്ടര്‍ ആയിരുന്നെന്നും അത് ഹൈക്കോടതിയുടെ വിധിക്കെതിരേയുള്ള ിന്റെ ലംഘനമാണ് ഇതെന്നും കോടതി വിലയിരുത്തി. ദേവസ്വം ബോര്‍ഡിനോടും പത്തനംതിട്ട എസ്പിയോടും വിശദീകരണം തേടി.
ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചാണ് കേസ് പരിഗണിച്ചതും വിശദീകരണവും ആവശ്യപ്പെട്ടിരിക്കുന്നതും. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ ചട്ടം ലംഘിച്ചത് ദൗര്‍ഭാഗ്യകരമെന്നും കോടതി വിലയിരുത്തി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായി ഹൈക്കോടതി തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ യാത്രയില്‍ കേസെടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ പാതയില്‍ യാത്രാനിരോധനം ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ പമ്പാ പോലീസ് കേസെടുത്തതായിട്ടാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ശബരിമല പാതയുമായി ബന്ധപ്പെട്ട വിധി 12 വര്‍ഷം മുമ്പായിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ചത്. യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ദേവസ്വംബോര്‍ഡും കോടതിയില്‍ വിശദീകരണം നല്‍കേണ്ടി വരും. സ്വമേധയാ ആയിരുന്നു ഹൈക്കോടതി കേസെടുത്തത്. എം.ആര്‍. അജിത്കുമാറിന്റെ യാത്ര ഹൈക്കോടതിയുടെ വിധിയുടെ ലംഘനമാണെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
കേസെടുത്തെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറയുകയും ചെയ്തിട്ടുണ്ട്. ഈ മാസം 12 നായിരുന്നു എം.ആര്‍. അജിത്കുമാര്‍ യാത്ര നടത്തിയത്. 13 ാം തീയതി അതേവാഹനത്തില്‍ തിരിച്ചുവരികയും ചെയ്തു. സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും കോടതി പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്്.