കൊല്ലം:എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി മരിച്ചു.ചിതറയില്‍ ഓയില്‍ പാം എസ്റ്റേറ്റിലാണ് സംഭവം.
കാടു വെട്ടാന്‍ കരാര്‍ ജോലിക്ക് എത്തിയ യുവതിയാണ് മരിച്ചത്. സരിത എന്ന തൊഴിലാളിയുടെ ദേഹത്തേക്കാണ് എണ്ണപ്പന ഒടിഞ്ഞ് വീണത്.
കനത്ത കാറ്റും മഴയെയും തുടര്‍ന്നാണ് എണ്ണപ്പന ഒടിഞ്ഞു വീണത്.ഗുരുതര പരിക്കേറ്റ സരിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.