
കോളിവുഡിലെ ഹിറ്റ് താരജോടികളാണ് ദളപതി വിജയും തൃഷ കൃഷ്ണനും . നിലവിൽ, വിജയ്‌യുടെ ടിവികെ പാർട്ടി 108 സീറ്റുകൾ നേടി തമിഴ്‌നാട് രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ പാർട്ടിയായി ഉയർന്നുവന്നിട്ടുണ്ട്. ഈ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ, വിജയ്‌യുടെ വ്യക്തിത്വത്തെക്കുറിച്ച് നടി തൃഷ നടത്തിയ അഭിപ്രായങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.
‘ഗില്ലി’, ‘കുരുവി’, ‘ലിയോ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിജയും തൃഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ, തനിക്ക് ഇഷ്ടപ്പെടാത്ത വിജയുടെ സ്വാഭാവത്തെ പറ്റി തൃഷ തുറന്നു പറഞ്ഞിരുന്നു.
“സെറ്റിൽ വിജയ് വളരെ നിശബ്ദനാണ്. ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ, മണിക്കൂറുകളോളം മതിലിന് അഭിമുഖമായി ഒരു മൂലയിൽ ഇരിക്കുന്നത് അദ്ദേഹം മാത്രമാണ്. തുടക്കത്തിൽ, അദ്ദേഹത്തിന്റെ നിശബ്ദത എനിക്ക് അസഹനീയമായി തോന്നി, അത് എനിക്ക് അദ്ദേഹത്തെക്കുറിച്ച് തെറ്റായ ധാരണ നൽകി,” എന്നാണ് തൃഷ പറഞ്ഞത്.
പലപ്പോഴും വിജയ് തുറന്ന് സംസാരിക്കുന്ന ആളല്ലായെന്ന് തമിഴ് മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ വിജയുടെ അച്ഛൻ മകനുവേണ്ടി മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തിക്കൊണ്ടിരുന്നു. ‘മെർസൽ’ സിനിമ വിവാദം ഉൾപ്പെടെ വിജയ്യെക്കുറിച്ച് വിവാദങ്ങൾ ഉയർന്നുവന്നപ്പോഴെല്ലാം, എസ്.എ. ചന്ദ്രശേഖർ മകനുവേണ്ടി ന്യായീകരണങ്ങൾ നൽകാറുണ്ടായിരുന്നു. വിജയ് രാഷ്‌ട്രീയത്തിൽ പ്രവേശിക്കണമെന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹമായിരുന്നു