ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിൽ തനിക്ക് ഖേദമുണ്ടെന്ന് ഡെന്മാർക്ക് താരം ജോക്കിം ഹെൻഡേഴ്സൺ. നവംബർ 14ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് റൊണാൾഡോ വിരമിക്കൽ പ്രഖ്യാപിച്ചത്.
“സത്യത്തിൽ ഇത് എന്നെ അല്പം വിഷമിപ്പിക്കുന്നുണ്ട്. അദ്ദേഹം ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം ഒരിക്കൽ കൂടി അദ്ദേഹത്തിനെതിരെ കളിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു ഒരു പക്ഷേ അദ്ദേഹത്തിന്റെ ജേഴ്സി സ്വന്തമാക്കാനും എനിക്ക് കഴിയുമായിരുന്നു പക്ഷേ ഇപ്പോൾ ആഗ്രഹം ബാക്കിയുണ്ട് അതിൽ എനിക്ക് ശരിക്കും നിരാശയുണ്ട്” ഡെന്മാർക്ക് താരം ഡാനിഷ് ബ്രോഡ്കാസ്റ്റർ ടിവി രണ്ടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അടുത്തിടെയാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്.


അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്. പോർച്ചുഗലിൽ നിന്നും പടിയിറങ്ങിയെങ്കിലും റൊണാൾഡോ ക്ലബ് ഫുട്ബോളിൽ തുടരും.