• Mon. Sep 30th, 2024

24×7 Live News

Apdin News

എയര്‍അറേബ്യ: യാത്രക്കാരുടെ എണ്ണത്തില്‍  വര്‍ധനവ്; വരുമാനത്തില്‍ ഇടിവ്

Byadmin

Sep 30, 2024


റസാഖ് ഒരുമനയൂര്‍ 
അബുദാബി: പ്രമുഖ ബജറ്റ് എയര്‍ലൈനായ എയര്‍അറേബ്യ വിമാനത്തില്‍ ഈ വര്‍ഷം യാത്രക്കാ രുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. അതേസമയം വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതായി എയര്‍അറേ ബ്യ വ്യക്തമാക്കി. ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 427 ദശലക്ഷം ദിര്‍ഹം അറ്റാദാ യം ലഭിച്ചു. എന്നാല്‍ 2023ല്‍ ഇതേ കാലയളവില്‍ അറ്റാദായം 459 ദശലക്ഷം ദിര്‍ഹമായിരുന്നു. കഴിഞ്ഞവ ര്‍ഷത്തേക്കാള്‍ ഏഴുശതമാനം കുറവാണ് നടപ്പുവര്‍ഷം ലഭിച്ചത്. എന്നാല്‍ വിറ്റുവരവിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 1.65 ബില്യണ്‍ ദിര്‍ഹത്തിന്റെ വിറ്റുവരവാണ്  രേഖപ്പെടുത്തിയത്.
അതേസമയം എയര്‍ലൈന്‍ വീക്കിലി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും ലാഭകര മായ എയര്‍ലൈന്‍സ് സൂചികയില്‍ എയര്‍ അറേബ്യ ലോകത്തെ മൂന്നാമത്തെ എയര്‍ലൈനായി ഇടംപിടിച്ചു.
ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ എയര്‍ അറേബ്യ ഗ്രൂപ്പിന്റെ ഓപ്പറേറ്റിംഗ് ഹബ്ബുകളിലായി 4.5 ദശലക്ഷത്തിലധികംപേര്‍ യാത്ര ചെയ്തു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 3.8 ദശലക്ഷം യാത്രക്കാര്‍ മാത്രമാ ണുണ്ടായിരുന്നത്. ഈ വര്‍ഷം 19 ശതമാനം വര്‍ദ്ധനവാണുണ്ടായത്. ആഗോളതലത്തില്‍ വിമാന സീറ്റുകളു ടെ എണ്ണത്തില്‍ എയര്‍അറേബ്യക്ക് മൂന്നുശതമാനം വര്‍ധനവുണ്ടായി.
വ്യോമഗതാഗതം കടുത്ത മത്സരം നേരിടുകയും നടത്തിപ്പില്‍ ചെലവേറുകയും ചെയ്തിട്ടുണ്ട്. ക റന്‍സിയുടെ മാറ്റങ്ങള്‍, ഇന്ധന വില വര്‍ധനവ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ വ്യോമഗതാഗതം ഈ വര്‍ഷം രണ്ടാം പാതത്തില്‍ മന്ദഗതിയിലും വെല്ലുവിളി നേരിടുകയുമായിരുന്നു. എന്നാല്‍ എല്ലാം അതിജീവിച്ചു 427 ദശലക്ഷം ദിര്‍ഹം അറ്റാദായമുണ്ടാക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് എയര്‍ അറേബ്യ ചെയര്‍മാന്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. യാത്രക്കാരുടെ സഹകരണവും എയര്‍ അറേബ്യ നല്‍കുന്ന മികച്ച സേവനവും ഇതിന്റെ പ്രധാന കാരണമാണ്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ (ജനുവരി മുതല്‍ ജൂണ്‍ വരെ) എയര്‍ അറേബ്യ 693 ദശലക്ഷം ദി ര്‍ഹത്തിന്റെ അറ്റാദായമുണ്ടാക്കി. 2023ല്‍ ഇതേ കാലയളവില്‍ 801 ദശലക്ഷം ദിര്‍മായിരുന്നു. 13 ശതമാനം കുറവാണ് ഈ ആദ്യപകുതിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിറ്റുവരവില്‍ 13 ശതമാനം വര്‍ധനവുണ്ടാ യിട്ടുണ്ട്. 3.19 ബില്യണ്‍ ദിര്‍ഹത്തിന്റെ വിറ്റുവരവുണ്ടായി. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 2.82 ബില്യണ്‍ ദിര്‍ഹമാണ് വിറ്റുവരവുണ്ടായത്. ഈ കാലയളവില്‍ 8.9 ദശലക്ഷത്തിലധികം പേരാണ് എയര്‍ അറേബ്യയില്‍ യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനവുണ്ടായി. ഈ വര്‍ഷം നിരവധി പുതിയ റൂട്ടുകളിലേക്ക് എയര്‍ അറേബ്യ സര്‍വ്വീസ് ആരംഭിച്ചു. 77 എയര്‍ബസ് എ320, എ 321 വിമാനങ്ങള്‍ എയര്‍ അറേബ്യ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലേക്കുള്ള എയര്‍അറേബ്യ യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അധിക ബാഗേജ് ഉള്‍പ്പെടുത്തുന്നതിന് എയര്‍അറേബ്യ നല്‍കുന്ന സൗകര്യങ്ങള്‍ വ്യത്യസ്ഥമാണെന്ന് യാത്രക്കാര്‍ വിലയിരുത്തുന്നു.

By admin