കൊച്ചി: എറണാകുളം പെരുമ്പിള്ളിയില്‍ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍. കാരോളില്‍ കെ.എ. സുധാകരന്‍ (75), ഭാര്യ ജിജി സുധാകരന്‍ (70) എന്നിവരാണ് മരിച്ചത്.
സുധാകരന്റെ കാലില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയ നിലയില്‍ ആയിരുന്നു. അസീസി സ്‌കൂളിന് സമീപമാണ് സംഭവം.
രണ്ട് ദിവസമായി ദമ്പതികളെ വീടിന് പുറത്ത് കാണാതിരുന്നതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഞാറയ്‌ക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.