ന്യൂദല്‍ഹി: “എല്ലാ വിജയഗാഥകളും ഒന്നല്ല”- ഇത് പറയുന്നത് ഒമ്പത് വര്‍ഷത്തോളം ഐടി മാനേജരായി ജോലി ചെയ്യുകയും സമ്മര്‍ദ്ദം മാത്രം ബാക്കിയാവുകയും ചെയ്ത ജീവിതം ഉപേക്ഷിച്ച യുവതിയാണ്. അവരുടെ ജീവിതത്തില്‍ ഇപ്പോള്‍ ആഹ്ളാദം മടങ്ങിവന്നിരിക്കുന്നു. എങ്ങിനെയെന്നോ? ഭാരിച്ച ശമ്പളമുള്ള ഐടി ജോലി ഉപേക്ഷിച്ചതോടെ. പകരം അവര്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി എന്തെന്നോ? നഗരത്തില്‍ ഓട്ടോ ഓടിക്കല്‍.
നെസ്രിന്‍ മിഡ് ലാജ് എന്ന യുവതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വൈറലാണ്. ഇവരുടെ സ്ഥലം വീഡിയോയില്‍ വ്യക്തമല്ല. പക്ഷെ ഒരു ഓട്ടോയില്‍ യാത്ര ചെയ്യുന്ന യാത്രക്കാരിയുമായി ഓട്ടോ ഡ്രൈവര്‍ സംസാരിക്കുകയാണ്. ഈ സംസാരത്തിനിടയില്‍ ഓട്ടോ ഡ്രൈവര്‍ യാത്രക്കാരിയോട് പറയുന്നതില്‍ നിന്നാണ് ഇവര്‍ ഐടി മാനേജരായി ഒമ്പത് വര്‍ഷം ജോലി ചെയ്തിരുന്നതായി പറയുന്നത്. ആ ജോലിയില്‍ നിന്നും തനിക്ക് ലഭിച്ചത് മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും പ്രഷറും മാത്രമാണ്. ജോലി ഉപേക്ഷിച്ച അവര്‍ ഇപ്പോള്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും പറയുന്നു. ഇതില്‍ തൃപ്തിയുണ്ടെന്നും താന്‍ മാസം 60,000 രൂപ സമ്പാദിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഡോ. നെസ്രിൻ മിധ്‌ലാജ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.
പലപ്പോഴും പദവികൾക്കും സ്റ്റാറ്റസിനും പിന്നാലെ പായുന്ന ആളുകൾക്ക്, യഥാർത്ഥ സന്തോഷം എവിടെയാണെന്ന് ഈ യുവതി കാണിച്ചുതരികയാണ് ഈ വീഡിയോയിലൂടെ. നെസ്രിന്‍ മിഡ് ലാജിന്റെ ഈ കഥ പലരുമായും കണക്ട് ചെയ്തതോടെ ഇവരുടെ വീഡിയോ വൈറലായി.