• Sat. Jul 25th, 2026

24×7 Live News

Apdin News

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

Byadmin

Jul 25, 2026


ന്യൂദല്‍ഹി: ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ആക്ടിവിസ്റ്റ് സോനം വാങ്ചുകിന് നന്ദി പറയാതെ സിജെപി നേതാവ് അഭിജിത് ദീപ്കെ. സോനം വാങ്ചുകിന്റെ നിരാഹാരസമരമാണ് സിജെപി സമരത്തിന് മൂര്‍ച്ച കൂട്ടിയതെങ്കിലും ആ നന്ദിയൊന്നും സോനം വാങ്ചുകിന്റെ വാക്കുകളില്‍ പുറത്തുവന്നില്ല.

സോനം വാങ്ചുകിന്റെ 26 ദിവസത്തെ നിരാഹാര സമരമാണ് സിജെപിയെ ഒരു പ്രസ്ഥാനമാക്കി മാറ്റിയത്. നിരാഹാരം നടത്തുന്ന സമയത്ത് തന്നെ സോനം വാങ്ചുകും അഭിജിത് ദീപ് കെയും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അഭിജിത് ദീപ്കെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നതില്‍ സോനം വാങ്ചുകിന് കടുത്ത അമര്‍ഷമുണ്ടായിരുന്നെന്നും അതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നെന്നും വാര്‍ത്തയുണ്ടായിരുന്നു.

എന്തായാലും സിജെപി വിജയത്തിനിടയിലും ഇത് വലിയൊരു കല്ലുകടിയായി.ഒരാളെ നായകനാക്കി മാറ്റുന്നത് ആളുകൾ ചെറുക്കണമെന്ന് ദിപ്കെ ഊന്നിപ്പറഞ്ഞു. തന്നെത്തന്നെ നായകനാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സോനം വാങ്ചുകിനെ ഉദ്ദേശിച്ചാണോ പറഞ്ഞതെന്നും കരുതുന്നു.



By admin