• Sun. Jul 26th, 2026

24×7 Live News

Apdin News

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

Byadmin

Jul 25, 2026


ന്യൂദൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷവും പ്രതിപക്ഷ നേതാവ് രാഹുലിന്റെ പൊറാട്ടുനാടകം അവസാനിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളോട് മാപ് പറയണമെന്നാണ് രാഹുൽ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ജന്തർ മന്തർ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ആക്രമണം നടത്തിയതിന്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരായ ഈ അക്രമത്തിന് പ്രധാനമന്ത്രി മോദി മപ്പ് പറയണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഏറ്റവും പുതിയ ആവശ്യം.

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം രാഹുൽ ഗാന്ധി ഒരു പത്രസമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
” ഇത് നമ്മുടെ വിദ്യാർത്ഥികളുടെ വിജയമാണ്. ഇത് അവരുടെ വിജയമാണ്. അവരാണ് ഇന്ത്യയുടെ ഭാവി. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒരുകാലത്ത് മഹത്വമുള്ളതായിരുന്നു അത് പ്രധാനമായിരുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് വിശ്വസിച്ചു. എന്നാൽ വർഷങ്ങളായി അത് ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. അത് ഏറ്റെടുക്കുകയും സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്നു. ഇതാണ് അതിന്റെ ഫലം. തൊഴിലില്ലായ്‌മയ്‌ക്കെതിരായ പ്രതികരണം കൂടിയാണിത്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഉള്ളിൽ നിന്ന് തന്നെ ചീഞ്ഞളിഞ്ഞതാണ്. അതിനാൽ, ക്ഷമയോടെയും കൃത്യമായും നടപടികൾ സ്വീകരിക്കുക. അവർക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ നമുക്ക് നോക്കാം. “- രാഹുൽ കൂട്ടിച്ചേർത്തു .

നേരത്തെ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കേണ്ടതിന്റെയും ദൽഹിയിലെ ജന്തർ മന്തറിൽ നടന്ന വമ്പിച്ച യുവജന പ്രതിഷേധത്തെ “ദേശവിരുദ്ധ ശക്തികൾ” ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെയും ആവശ്യകതയാണ് രാജി തീരുമാനത്തിന് കാരണമെന്ന് ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചർച്ചകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് രാജി. രാഷ്‌ട്രം ഐക്യത്തോടെ തുടരാനും, ഇന്ത്യയിലെ വിദ്യാർത്ഥികൾ നിയമപരമായ സങ്കീർണതകളിൽ കുടുങ്ങി പഠനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാനും, ഞാൻ പ്രധാനമന്ത്രിക്ക് എന്റെ രാജി സമർപ്പിച്ചുവെന്ന് ധർമേന്ദ്ര പ്രധാൻ എക്സിൽ കുറിച്ചു.

അതേ സമയം തന്നെ സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും. കേന്ദ്രസര്‍ക്കാര്‍ സിജെപിയുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റിയെന്നും അതിനാല്‍ ഇനി സമരത്തില്‍ നിന്നും എല്ലാവരും പിന്‍വാങ്ങണമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെടുകയായിരുന്നു.
കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്രസിങ്ങ് എന്നിവര്‍ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ ആവശ്യം സൗരവ് ദാസും അശുതോഷ് രങ്കയും ഈ ആവശ്യം ഉന്നയിച്ചത്. രാജ്യവിരുദ്ധശക്തികളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ജന്തര്‍മന്തറിലെ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള ചില ഗൂഢാലോചനകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.



By admin