• Sun. Jul 26th, 2026

24×7 Live News

Apdin News

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

Byadmin

Jul 26, 2026


കൊച്ചി : കാവിയാണ് തന്റെ ഇഷ്ടനിറമെന്ന് ആർജ്ജവത്തോടെ പറഞ്ഞ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പേളി മാണിക്കെതിരെ ഇടത് ഇസ്ലാമിസ്റ്റ് കോൺഗ്രസ് സംഘങ്ങൾ കടുത്ത സൈബർ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പേളിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും ബിജെപിയുടെ സ്ഥാനാര്‍ഥിയുമായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് റോബിന്റെ പ്രതികരണം.

“ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത് പൂര്‍ണ്ണമായും ശരിയുമാണ്. വേറിട്ട കാഴ്ചപ്പാടുകള്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കാന്‍ അനുവദിക്കാതിരിക്കുക. പേളി, അവനവനോട് സത്യസന്ധയായി തുടരുക. തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള ആ വ്യക്തിയായി തുടരുക.

നിങ്ങളെ ശരിക്കും അറിയാവുന്നവര്‍ എപ്പോഴും നിങ്ങള്‍ക്ക് വില തരും, ബഹുമാനിക്കും. വരാനിരിക്കുന്നത് നല്ല ദിനങ്ങളാണ്. പുഞ്ചിരി തുടരുക, കരുത്തോടെ ഇരിക്കുക”, പേളിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് റോബിന്‍ രാധാകൃഷ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.



By admin