• Sun. Jul 26th, 2026

24×7 Live News

Apdin News

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

Byadmin

Jul 26, 2026



പനാജി : പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ രാജ്യവിരുദ്ധ ഭീകരൻ ഉമർ ഖാലിദിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച മുഹമ്മദ് ഡാനിഷിനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പനാജിയിലെ ആസാദ് മൈതാനിയിലാണ് പ്രതിഷേധം നടന്നത്.

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കലാപത്തെ പിന്തുണയ്‌ക്കാനും ധർമ്മേന്ദ്ര പ്രധാന്റെ രാജി ആഘോഷിക്കാനുമാണ് ഒരു കൂട്ടം അക്രമികൾ ആസാദ് മൈതാനിയിൽ തടിച്ചുകൂടിയത് . ഇതിനിടയിൽ, തടവിലാക്കപ്പെട്ട ഉമർ ഖാലിദിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു മുഹമ്മദ് ഡാനിഷ്.

വൈകുന്നേരം 7 മണിയോടെ ആസാദ് മൈതാനിയിൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഒത്തുകൂടിയപ്പോഴാണ് സംഭവം. ഈ സമയത്ത്, മുഹമ്മദ് ഡാനിഷ് “ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഭീമ കൊറേഗാവ് 16 എന്നിവരെ മോചിപ്പിക്കുക” എന്നെഴുതിയ പോസ്റ്ററുമായെത്തി .

പോസ്റ്റർ കണ്ടയുടനെ, മൈതാനത്ത് വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ സമീപിച്ച് ചോദ്യം ചെയ്യാൻ തുടങ്ങി. തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് ഡാനിഷിന്റെ കൈവശമുണ്ടായിരുന്നില്ല . തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉടൻ തന്നെ ഡാനിഷിനെ പനാജി പോലീസ് അറസ്റ്റ് ചെയ്തു . പനജിയിലെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

By admin